താൾ:56E238.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

യിൽ ചാടുവാൻ വട്ടം കൂട്ടി. ഈ
കാഴ്ച കാണ്മാൻ ഉഭയ സൈന്യ
ത്തിലെ വീരന്മാരെല്ലാവരും കൂ
ടിവന്നു. അവരുടെ കൂട്ടത്തിൽ
ജയദ്രഥനും വന്നിരുന്നു. അ
പ്പോൾ കൃഷ്ണൻ സൂൎയ്യനെ മറച്ച
തന്റെ ചക്രത്തെ എടുത്തിട്ടു
“ഇതാ സൂൎയ്യൻ ഇതാ ജയദ്രഥൻ”
എന്നു പറഞ്ഞു. ഉടനെ അൎജ്ജു
നൻ അവിടെ വെച്ചു അവനെ
ബാണം കൊണ്ടു സംഹരിച്ചു ക
ളഞ്ഞു. ( ദ്രോണപൎവ്വം.)

അതിൽ പിന്നെ കൌരവന്മാ
രുടെ ഭാഗക്കാരൻ ആയ ദ്രോ
ണൻ എന്ന ഒരു മഹാവീരൻ പാ
ണ്ഡവന്മാരുമായി യുദ്ധം ചെയ്യു
മ്പോൾ പാണ്ഡവ സൈന്യത്തെ
തോല്പിക്കുന്നതു കൃഷ്ണൻ കണ്ടിട്ടു,
അവന്റെ ശൌൎയ്യപരാക്രമ ബ
ലത്തെ ക്ഷയിപ്പിപ്പാൻ അവന്റെ
മകനായ അശ്വത്ഥാമാ എ
ന്നവൻ യുദ്ധത്തിൽ പട്ടുപോയി
എന്നൊരു കള്ള ശ്രുതി പരത്തി
ഭ്രമിപ്പിച്ചതല്ലാതെ, ധൎമ്മപുത്ര
രോടു നീയും ഇപ്രകാരം തന്നെ
പറയേണം എന്നു ഉപദേശിക്ക
യും ചെയ്തു. ഇതിന്നു ധൎമ്മപുത്ര
രും സമ്മതിച്ചു. ദ്രോണൻ ത
ന്റെ മകന്റെ വിവരം ചോദി
പ്പാൻ ധൎമ്മ പുത്രരുടെ അടുക്കൽ
വന്നപ്പോൾ കൃഷ്ണന്റെ ഉപദേ
ശ പ്രകാരം “നരോവാ കഞ്ജ
രോവാ” എന്നു വെച്ചാൽ: യുദ്ധ
ത്തിൽ മരിച്ചതു അശ്വത്ഥാമാ
എന്ന മനുഷ്യനൊ ആനയൊ
എന്നു ഞാനറിയുന്നില്ല എന്നു പ
റഞ്ഞു.

തായ ഉത്തരം കൊടുത്തു അവരു
ടെ വായടച്ചു കളഞ്ഞു. പിന്നെ
യേശു ദൈവാലയത്തിൽനിന്നു
കൊണ്ടു ദൈവാലയത്തിന്നു നി
ൎമ്മൂലനാശം വരും എന്നു ദീൎഘ
ദൎശനം പറഞ്ഞതു കൂടാതെ യഹൂ
ദന്മാരുടെ ആചാൎയ്യന്മാരുടെയും
ശാസ്ത്രികളുടെയും ദുരാചാരങ്ങ
ളെ ആക്ഷേപിച്ചു ഖണ്ഡിക്കുക
യും ചെയ്തു. ഒടുവിൽ തന്റെ
ശിഷ്യന്മാരെയും ജനങ്ങളെയും
തന്റെ രാജ്യത്തെ കുറിച്ചു ഉപമ
കളാൽ ഉപദേശിച്ചു. അവ
ന്റെ ശിഷ്യന്മാർ സ്വസ്ഥതയോ
ടെ ഇരുന്നു പ്രാൎത്ഥനയിൽ ഉറ്റി
രുന്നും അവന്റെ പുനരാഗമന
ത്തെ പ്രതീക്ഷിച്ചും കൊണ്ടിരി
ക്കേണം എന്നുള്ളതിനെ സംബ
ന്ധിച്ചു അവൻ അവൎക്കു പത്തു
കന്യകമാരുടെ ഉപമയാൽ തെ
ളിയിച്ചു കൊടുത്തു. പിന്നെ
തന്റെ മരണത്തെ കുറിച്ചു; താ
ൻ ലോകത്തിന്റെ പാപം ഹേ
തുവായിട്ടും പാപികൾക്കു നിത്യ
ജീവനുണ്ടാവാനായിട്ടും അത്രെ
കഷ്ടമരണങ്ങൾ അനുഭവിക്കു
ന്നതു എന്നു പിന്നെയും പിന്നെ
യും അവരോടു പറഞ്ഞു ഗ്രഹി
പ്പിച്ചു കൊടുത്തിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/35&oldid=197621" എന്ന താളിൽനിന്ന് ശേഖരിച്ചത്