താൾ:56E238.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ഇപ്രകാരം കൃഷ്ണൻ പാണ്ഡവ
ൎക്കും കൌരവൎക്കും തമ്മിൽ ഉണ്ടാ
യ യുദ്ധത്തിൽ വളരെ ഉപായ
തന്ത്രങ്ങളാൽ തന്റെ സഖിക
ളായ പാണ്ഡവൎക്കു ജയംവരുത്തു
വാൻ ശ്രമിച്ചു. ഒടുവിൽ കൌ
രവന്മാരെല്ലാം നശിച്ചശേഷം,
കുലം മുടിച്ച ശാപം പോക്കുവാ
നായി ധൎമ്മപുത്രർ അശ്വമേധ
യാഗം കഴിച്ച ശേഷം കൃഷ്ണൻ
അവരുടെ അനുവാദത്തോടു കൂ
ടെ ദ്വാരകയിലേക്കു തിരിച്ചു
പോയി.


കൃഷ്ണന്റെ പുരുഷപ്രായത്തിലെ ക്രിയകൾ,
ബാല്യകാലത്തിൽ ചെയ്ത ദുഷ്കൎമ്മങ്ങളോളം ത
ന്നെ ദോഷമുള്ളവ അല്ലയായിരുന്നു എന്നു സമ്മതി
ക്കാം. എങ്കിലും അവയിൽ ഒട്ടും ദോഷമുണ്ടായിരു
ന്നില്ല എന്നു പറഞ്ഞു കൂടാ. യുദ്ധം ചെയ്ത രക്തം
ചൊരിയാതെ സമാധാനത്തോടിരിപ്പാൻ അവന്നു
അറിഞ്ഞു കൂടാ. അവന്റെ ആയുഷ്കാലം മുഴുവനും
യുദ്ധവും കലഹവും തന്നെ. അവൻ തന്റെ ശത്രു
ക്കളുടെ നേരെ സ്നേഹവും ക്ഷമയും കാണിച്ചിട്ടില്ല.
അവൻ മണ്ണു, പെണ്ണു, പൊന്നു എന്നിവ സമ്പാദിക്കു
ന്നതിൽ മനസ്സു വെച്ചു അതിൽ നിമഗ്നനായിരുന്ന
തെയുള്ളു. അവയെ സമ്പാദിപ്പാൻ കപടം, അനീ
തി, ചതി മുതലായ ഉപായങ്ങൾ പ്രയോഗിച്ചു.
പതിനാറായിരം സ്ത്രീകളെ വേളികഴിച്ചതിനാൽ, അ
വൻ വിഷയസക്തനായിരുന്നു എന്നു സ്പഷ്ടം. അ
വൻ “നരോവാ കുഞ്ജരോവാ” എന്നു പറവാൻ
ധൎമ്മപുത്രരെ ഉപദേശിച്ചതിൽനിന്നു അവൻ സത്യം

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/36&oldid=197622" എന്ന താളിൽനിന്ന് ശേഖരിച്ചത്