താൾ:56E238.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

കൊളുത്തി കൌരവന്മാരെ നിൎമ്മൂ
ലം നശിപ്പിച്ചു കളഞ്ഞു. ഈ വ
ലിയ യുദ്ധത്തിന്നു പുറപ്പെട്ട
പ്പോൾ, അൎജ്ജുനൻ ശത്രു സൈ
ന്യത്തിൽ ഉള്ള, തന്റെ സന്ധു
ബന്ധുക്കളെ കണ്ടിട്ടു, കൃഷ്ണനോ
ടു: “ഇവരെ കൊന്നിട്ടു രാജ്യഭാ
രം ചെയ്യുന്നതു പാപമാകയാൽ
ഈ കൎമ്മം ഞാൻ എങ്ങിനെ ചെ
യ്യേണ്ടു?” എന്നു പറഞ്ഞു. അ
തിന്നു അവന്നു ബ്രഹ്മാജ്ഞാനം
ഉപദേശിച്ചുകൊടുത്തു. അതി
ന്റെ സാരാംശം എന്തെന്നാൽ:
ആത്മാവു അമൎത്യതയുള്ളതാക
യാൽ നീ ശരീരത്തെ മാത്രമെ
കൊല്ലുന്നുള്ളു. ഇതിൽ യാതൊരു
പാപവും ഇല്ല; സൎവ്വം ചെയ്യുന്ന
വനും ചെയ്യിക്കുന്നവനും കൊല്ലു
ന്നവനും കൊല്ലിക്കുന്നവനും ഞാ
ൻ തന്നെ ആകയാൽ നീ സ്വ
തേ ഒന്നും ചെയ്യുന്നില്ലല്ലൊ". (ഭ
ഗവൽ ഗീത 18, 17.)

യുദ്ധത്തിൽ ജയദ്രഥൻ അൎജ്ജു
നന്റെ മകനെ കൊന്നതു കൊ
ണ്ടു പ്രതികാരം ചെയ്വാൻ നി
ശ്ച യിച്ചു. “നാളെ സൂൎയ്യാസ്ത
മാനത്തിന്നു മുമ്പെ, ഞാൻ ജയദ്ര
ഥനെ കൊന്നിട്ടില്ലെങ്കിൽ അഗ്നി
പ്രവേശം ചെയ്യും” എന്നു ശപ
ഥം ചെയ്തു. എന്നാൽ പിറ്റെ
ന്നു വൈകുന്നേരം വരെ ജയദ്ര
ഥൻ അൎജ്ജുനന്റെ കയ്യിൽ പെ
ട്ടില്ല എന്നു കൃഷ്ണൻ കണ്ടിട്ടു അര
നാഴിക പകൽ ഉള്ളപ്പോൾ ത
ന്റെ സുദൎശനം എന്ന ചക്ര
ത്താൽ സൂൎയ്യനെ മറച്ചു കളഞ്ഞു.
ആകയാൽ അൎജ്ജുനൻ അഗ്നി

രുന്നു. യേശു അവന്റെ വീ
ട്ടിൽ പാൎത്തു. അപ്പോൾ ഇവ
രെ കാണേണ്ടതിന്നു യരുശലേ
മിൽനിന്നു വളരെ ജനങ്ങൾ വ
ന്നു കൂടിയതല്ലാതെ പലരും യേ
ശുവിൽ വിശ്വസിക്കയും ചെയ്തു.
ആകയാൽ യഹൂദരുടെ മഹാപു
രോഹിതർ ലാജറിനെയും യേശു
വെയും കൊല്ലുവാൻ ഉപായം ചി
ന്തിച്ചു.

പിന്നെ യേശു സമാധാന
ത്തിന്റെ സൂചകമാകുന്ന കഴുത
ക്കുട്ടിപ്പറത്തു കയറിക്കൊണ്ടു യരു
ശലേമിൽ ചെന്നു. പട്ടണ
ത്തോടു സമീപിക്കുന്തോറും അ
തിനെ കുറിച്ചുള്ള ദുഃഖം അവ
ന്റെ ഉള്ളിൽ പാരിച്ചിട്ടു. “അ
ല്ലയൊ യരുശലേമെ! യരുശലേ
മെ! പ്രവാചകന്മാരെ കൊല്ലുക
യും നിന്റെ അടുക്കലേക്കു അയ
ക്കപ്പെട്ടവരെ കല്ലെറിയുകയും ചെ
യ്യുന്നവളെ! കോഴി തന്റെ കു
ഞ്ഞുകളെ ചിറകുകളിൻ കീഴിൽ
ചേൎത്തുകൊള്ളുന്ന പ്രകാരം ത
ന്നെ, നിന്റെ മക്കളെ എത്രവട്ടം
ചേൎത്തുകൊൾവാൻ എനിക്കു മന
സ്സുണ്ടായിരുന്നു എങ്കിലും നിങ്ങ
ൾക്കു മനസ്സായില്ല, ഇതാ! നി
ങ്ങളുടെ ഭവനം നിങ്ങൾക്കു പാ
ഴായി വിടപ്പെടുന്നു”. എന്നു പ
റഞ്ഞു. (മത്താ. 23. 37. 38.)

പിന്നെ യേശു യരുശലേമിൽ
എത്തിയ ശേഷം ചില യഹൂദ
ന്മാർ സംഭാഷിപ്പാനും യുക്തിയു
ള്ള ചോദ്യം കഴിപ്പാനുമായിട്ടു
അവന്റെ അടുക്കൽ വന്നു. എ
ന്നാൽ അവൻ എല്ലാവൎക്കും തക്ക

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/34&oldid=197620" എന്ന താളിൽനിന്ന് ശേഖരിച്ചത്