താൾ:56E236.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

ത്തിലെ മുഖ്യ അനുഭവമായ ദൈവസംസൎഗ്ഗം മനു
ഷ്യന്നു ഇഹത്തിൽ വെച്ചു തന്നെ ആരംഭിക്കുന്നു.
വിശുദ്ധാത്മാവിനാൽ വിശ്വാസിയുടെ ഹൃദയത്തിൽ
ശ്രേഷ്ഠപുരുഷാൎത്ഥലബ്ധിയെ കുറിച്ചുള്ള നിശ്ചയം
വരുന്നു. എഫെ. 1, 3. അനുഭവം എന്നതു ഹിന്തു
വിന്നു ഗ്രഹിക്കുന്ന ഒരു കാൎയ്യമല്ല. വല്ല അതിശ
യങ്ങളെ കാണുന്നതോ യോഗാഭ്യാസത്താൽ അസാ
ധാരണയായതു വല്ലതും പ്രവൃത്തിക്കുന്നതോ ആ
കുന്നു ഹിന്തു തന്റെ മാൎഗ്ഗസാക്ഷ്യമായി വിചാരിക്കുന്ന
അനുഭവം. ക്രിസ്തീയ അനുഭവം അതല്ല. ശ്രേഷ്ഠപു
രുഷാൎത്ഥം ആത്മാവിലെ ദൈവസംസൎഗ്ഗനുഭവമാ
കകൊണ്ടു ഹൃദയാനുഭവമല്ലെങ്കിൽ ആത്മാവിലുണ്ടാ
കുന്ന ദിവ്യജീവാനുഭവമാകുന്നു ക്രിസ്തീയ അനുഭവം.
അതു ഊഹത്തിൽനിന്നും മനോഭാവനയിൽനിന്നും
ഉണ്ടാകുന്നതും മരീചികെക്കു തുല്യവുമല്ല. കാരണം
മനുഷ്യൻ ദൈവത്തോടു ചെയ്യുന്ന സംസൎഗ്ഗം എന്ന
തല്ല മുഖ്യം. അതു മുഖ്യമായിരുന്നെങ്കിൽ ജ്ഞാനി
യുടെ മോക്ഷത്തെപ്പോലെ വെറും ഊഹമായ്തീരാം.
നേരെ മറിച്ചു ദൈവം മനുഷ്യനോടു ചെയ്യുന്ന സം
സൎഗ്ഗമാകുന്നു മുഖ്യം. ദൈവം വാസ്തവസത്യമാക
കൊണ്ടു മനുഷ്യന്നു ആ വാസ്തവസത്യം അടുത്തുവ
രുന്നതു അനുഭവമായ്വരാതിരിക്കയില്ല. എന്നു തന്നെ
യുമല്ല, ദൈവസംസൎഗ്ഗത്തെക്കുറിച്ചുള്ള ബോധവും
പരിജ്ഞാനവും മനുഷ്യനിലുണ്ടാകുന്നതു മാനുഷയ
ത്നംകൊണ്ടല്ല, ദൈവം തന്നെ മനുഷ്യനിൽ അതു
വരുത്തുന്നതാകകൊണ്ടു ക്രിസ്തീയഅനുഭവനിശ്ചയം
ഏറ്റവും ഉറപ്പുള്ളതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/98&oldid=197800" എന്ന താളിൽനിന്ന് ശേഖരിച്ചത്