താൾ:56E236.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

ത്തിലെ കഷ്ടങ്ങൾ വരുവാനുള്ള തേജസ്സോടു ഒക്കാ
ത്തതു എന്നു ഞാൻ മതിക്കുന്നു.” “ദൈവമക്കൾക്കു
സകലവും നന്മെക്കായി സഹായിക്കുന്നു. ദൈവത്തി
ന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുന്ന
താർ?” റോമർ 8, 18; 8, 28; 8, 35. മേല്പറഞ്ഞ ഭാ
വം ഈ ലോകത്തിലെ സന്തോഷസന്താപങ്ങളെ
തുച്ഛീകരിക്കുന്ന ജ്ഞാനിയുടെ സമാനഭാവമല്ല. കഷ്ട
ത്തെ കഷ്ടമായും സന്തോഷത്തെ സന്തോഷമായും
ഭക്തൻ അനുഭവിച്ചുകൊണ്ടു കഷ്ടത്തെകൂടെ സന്തോ
ഷകാരണമായും ശ്രേഷ്ഠപുരുഷാൎത്ഥപ്രാപ്തിക്കു സ
ഹായമായും തീൎക്കുന്നു.

ശ്രേഷ്ഠപുരുഷാൎത്ഥത്തിന്നും ഐഹികജീവന്നും
തമ്മിൽ മേല്പറഞ്ഞ വിധത്തിലുള്ള സംബന്ധമുണ്ടെ
ങ്കിൽ ഇഹലോകത്തിൽവെച്ചു തന്നെ ആ പുരുഷാ
ൎത്ഥം തനിക്കു ലഭിക്കുമെന്നു മനുഷ്യന്നു നിശ്ചയം വരേ
ണ്ടതാകുന്നു. ഹിന്തുജ്ഞാനിക്കു തന്റെ പുരുഷാ
ൎത്ഥപ്രാപ്തിയെ കുറിച്ചു അനുഭവനിശ്ചയം ഉണ്ടാവാൻ
പാടുള്ളതല്ലെന്നു നാം മുമ്പെ കാണിച്ചുവല്ലോ.
എന്നാൽ ക്രിസ്തീയഭക്തന്നു തന്റെ മാൎഗ്ഗത്തിൽ പറ
ഞ്ഞിരിക്കുന്ന പുരുഷാൎത്ഥപ്രാപ്തിയെ കുറിച്ച അനു
ഭവനിശ്ചയമുണ്ടു. ഭക്തനിൽ ദൈവാത്മാവു വന്നു
വസിക്കുന്നു. 1 കൊരി. 3, 16; 6, 19; 2 തിമോ. 1, 14;
റോമർ 8, 9—15; ഗലാ. 4, 6. വിശുദ്ധാത്മാവു ആ
ത്മികജീവൻ മനുഷ്യനിൽ ജനിപ്പിക്കുന്നു. റോമർ
8, 2. ഈ പുതിയ ജീവൻ മനുഷ്യനിൽ ഉണ്ടാകേ
ണ്ടുന്നതിന്നായി ആത്മാവു മനുഷ്യനെ ദൈവസംസ
ൎഗ്ഗത്തിൽ ചേൎക്കുന്നു. ഇങ്ങിനെ ശ്രേഷ്ഠപുരുഷാൎത്ഥ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/97&oldid=197799" എന്ന താളിൽനിന്ന് ശേഖരിച്ചത്