താൾ:56E236.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

d. ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ പ്രാപകമാൎഗ്ഗം
എന്തു? ക്രിസ്തീയമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം
പ്രാപിക്കേണ്ടതിന്നായി സദാചാരം അനുഷ്ഠിക്കേണ
മെന്നു മുമ്പെ പറഞ്ഞു വല്ലോ. പുരുഷാൎത്ഥം സദാ
ചാരത്തിന്റെ കൂലിയെന്നു വിചാരിക്കേണ്ട. സൽ
ഗുണസംയുക്തമായ ജീവൻ മാനുഷതത്വത്തിന്നനു
സാരമായ കാൎയ്യമാണല്ലോ. അതുകൊണ്ടു സൽ
ഗുണാനുഷ്ഠാനം മനുഷ്യന്നു സഹജധൎമ്മമാകുന്നു.
എന്നാൽ പാപം ഹേതുവായി മനുഷ്യന്റെ സൽഗു
ണജീവന്നു നാശം വന്നുപോയതുകൊണ്ടു ശ്രേഷ്ഠപു
രുഷാൎത്ഥാനുഭവത്തിന്നായി സൽഗുണയഥാസ്ഥാപ
നം ആവശ്യമായ കാൎയ്യമാകുന്നു. (സദാചാരമെന്നതു
ദൈവഹിതത്തിന്നു അനുസാരമായ ആചാരമാകുന്നു.
ദൈവരാജ്യമെന്നതു പുരുഷാൎത്ഥമാകകൊണ്ടു ആ രാ
ജ്യത്തിലെ പ്രജകളൊക്കയും ദൈവമെന്ന രാജാവി
ന്റെ ധൎമ്മത്തെ അനുഷ്ഠിപ്പാൻ കടക്കാരാകുന്നു.)
സൽഗുണയഥാസ്ഥാപനം മനുഷ്യന്നു സ്വയശക്തി
യാൽ സാധിക്കുന്നതല്ല. അതുകൊണ്ടു ദൈവം
ക്രിസ്തുവിന്റെ പ്രായശ്ചിത്തവേലയാൽ സൽഗുണ
യഥാസ്ഥാപനം വരുത്തിയിരിക്കുന്നു. അതിന്നു മനു
ഷ്യനിലെ വല്ല വിശിഷ്ടതയും കാരണമായിരിക്കുന്നു
എന്നല്ല. തെറ്റിനടക്കുന്ന കുട്ടിയെ അച്ഛൻ ഗുണ
പ്പെടുത്തുവാൻ പരിശ്രമിക്കുന്നതു കൂട്ടിയുടെ വിശിഷ്ട
തഹേതുവായല്ല, അച്ഛന്റെ പിതൃവാത്സല്യംകൊ
ണ്ടാകുന്നു. അതുപോലെ മനുഷ്യന്നുവേണ്ടി ക്രിസ്തുവി
ന്റെ പ്രായശ്ചിത്തത്താലുണ്ടായ്വന്ന ഭാഗ്യത്തിന്നു
ദൈവത്തിന്റെ സ്നേഹം ഏകകാരണമാകുന്നു. സൽ

9

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/99&oldid=197801" എന്ന താളിൽനിന്ന് ശേഖരിച്ചത്