താൾ:56E236.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

ളല്ല. കാരണം സ്വൎഗ്ഗം പ്രാപിക്കുന്നവന്നും ജീവി
ക്കുന്നവന്നും വീണ്ടും ജനനവും പുതിയ അരിഷ്ടത
കളും ഉണ്ടാകുമെന്നു മോക്ഷാൎത്ഥിവിചാരിക്കുന്നു. എ
ന്നാൽ സ്വൎഗ്ഗത്തിൽ കേടും മാലിന്യവും വാട്ടവും
ഇല്ല. ജീവനുണ്ടെങ്കിലും അരിഷ്ടതകളില്ല. 1 പേത്ര.
1, 5; വെളിപ്പാടു 7, 16. ദൈവസംസൎഗ്ഗത്താൽ മനു
ഷ്യൻ ദൈവത്തിൽ ലയിച്ചു സ്വന്തഅസ്തിത്വം
നശിക്കയുമില്ല. മനുഷ്യൻ അവിടെ ദൈവത്തിന്നു
തുല്യനാകുമെങ്കിലും ആ തുല്യത തത്വതുല്യത അല്ല,
ജീവതുല്യതയാകകൊണ്ടു മാനുഷവ്യക്തിത്വംഇല്ലാതെ
പോകയുമില്ല. അതുകൊണ്ടു സ്വൎഗ്ഗവാസവും നിത്യ
ജീവനും, അരിഷ്ടത ബന്ധനം പുനൎജ്ജന്മം എന്നി
വയിലാത്തതു ആകുന്നു. ഈ ഭാഗ്യം മനുഷ്യന്റെ
ദേഹിക്കു മാത്രം ഉള്ളതല്ല. ദേഹത്തിന്നും കൂടെയുള്ള
ഭാഗ്യമാകുന്നു. ലോകാവസാനത്തിലുണ്ടാകുന്ന പുന
രുത്ഥാനത്തിൽ മനുഷ്യർ കേടുള്ള ശരീരം നീങ്ങി കേ
ടില്ലാത്തതും നശിക്കാത്തതും സ്വൎഗ്ഗീയവുമായ ശരീരം
പ്രാപിച്ചുകൊണ്ടു സ്വൎഗ്ഗത്തിൽ പ്രവേശിക്കും, എ
ന്നാൽ ആ ശരീരം സ്ഥലകാലങ്ങൾ്ക്കധീനമല്ലായ്ക
യാൽ ദേഹിക്കു ബന്ധനമുണ്ടാകുന്നില്ല. ദേഹിക്കു
യഥേഷ്ടം വ്യാപരിച്ചു പ്രവൃത്തിപ്പാൻ ആ ശരീരം
തക്ക സാഹിത്യമായിരിക്കും. ആ ശരീരം മനുഷ്യൻ
പ്രാപിക്കുന്നതു മനുഷ്യന്റെ ഗുണവിശേഷതകൊ
ണ്ടല്ല, ദൈവത്തിന്റെ കൃപാസംയുക്തമായ സാദ്ധ്യ
ശക്തിയാലാകുന്നു. 1 കൊരി. 15, 42—54. ആ ദേഹ
ത്തിൽ തന്നെയാകുന്നു അമൎത്യതയും നിത്യജീവ
നും അധിവസിക്കുന്നതു. മണ്മയമായ ഐഹിക

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/92&oldid=197794" എന്ന താളിൽനിന്ന് ശേഖരിച്ചത്