താൾ:56E236.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

അധികം ഗ്രഹിക്കുകയും ചെയ്യും. അവ്വണ്ണം തന്നെ
മാനുഷവൎഗ്ഗത്തിന്നു ആത്മികവളൎച്ച വൎദ്ധിക്കുന്തോറും
ശ്രേഷ്ഠപുരുഷാൎത്ഥത്തെക്കുറിച്ചു ദൈവം അധികം
ക്ലിപ്തമായി അറിവു കൊടുത്തിരിക്കുന്നു. അതുകൊണ്ടു
പഴയനിയമത്തെയും പുതിയനിയമത്തെയും നോക്കി
യാൽ പുരുഷാൎത്ഥനിരൂപണത്തിൽ വികാസതകാ
ണും ശ്രേഷ്ഠപുരുഷാൎത്ഥം ഈ ലോകത്തിലിരിക്കുന്ന
മനുഷ്യന്നുഗ്രഹിപ്പാനും പരിഗ്രഹിപ്പാനും പാടുള്ളേ
ടത്തോളം യേശുവും അപ്പോസ്തലന്മാരും വെളിപ്പെ
ടുത്തിയിരിക്കുന്നു. എന്നാൽ ശ്രേഷ്ഠപുരുഷാൎത്ഥം
പാരത്രിക ദൈവരാജ്യമാകകൊണ്ടും ഇന്നു മനുഷ്യ
നിൽ പുരുഷാൎത്ഥലബ്ധിക്കു തടസ്ഥമായ പാപമുള്ളതു
കൊണ്ടും ലോകാവസാനത്തിൽ യേശുവിന്റെ
രണ്ടാം പ്രത്യക്ഷതയിൽ മാത്രമെ അതു പരിപൂൎണ്ണ
മായി അനുഭവിച്ചറിവാൻ കഴികയുള്ളു. 1. കൊരി. 2,
9. 10; 1, യോഹ. 3, 2. ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ
പൂൎണ്ണാനുഭവം ഭാവിയിൽ മാത്രം മനുഷ്യന്നുണ്ടാകു
ന്നതുകൊണ്ടു ഇന്നു യാതൊരു നഷ്ടവും വരുന്നില്ല.
എന്നുമാത്രമല്ല അതുകൊണ്ടു തന്നെ അതു പ്രാപി
പ്പാനുള്ള ആഗ്രഹവും അതു ലഭിക്കുമെന്ന പ്രത്യാശ
യും അതു കരസ്ഥമാക്കുവാനുള്ള പരിശ്രമവും വൎദ്ധിച്ചു
വരേണ്ടതാകുന്നു. 1. യോഹ. 3, 3; 2 കൊരി. 5, 1. 2.

b. ശ്രേഷ്ഠപുരുഷാൎത്ഥത്തിന്റെ അനുഭവം. പാ
രത്രിക ദൈവരാജ്യത്തിൽ സ്വൎഗ്ഗവാസം നിത്യജീവൻ
ദൈവസംസൎഗ്ഗം എന്നിവയാകുന്നു മുഖ്യ അനുഭവ
ങ്ങൾ. ജന്മാന്തരോപദേശം വിശ്വസിക്കുന്ന മോക്ഷാ
ൎത്ഥിക്കു സ്വൎഗ്ഗം ജീവൻ എന്നിവ കാമ്യസാധനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/91&oldid=197793" എന്ന താളിൽനിന്ന് ശേഖരിച്ചത്