താൾ:56E236.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ദേഹം അനവധി അരിഷ്ടതകൾ്ക്കും വിഘ്നങ്ങൾ്ക്കും
ഹേതുവാണെങ്കിലും അതേദേഹം തന്നെയാണല്ലോ
അനവധിനന്മകൾ്ക്കു സാഹിത്യമായിരുന്നതു. അതു
കൊണ്ടു പുരുഷാൎത്ഥാനുഭവം ദേഹത്തിന്നും കൂടെ
വേണ്ടതാകുന്നു. അതനുഭവിക്കേണ്ടതിന്നായി പുന
രുത്ഥാനത്തിൽ ദേഹത്തിന്നും വിശിഷ്ടമായൊരു പരി
ണാമം സംഭവിക്കും. ചുരുക്കിപ്പറഞ്ഞാൽ ശ്രേഷ്ഠ
പുരുഷാൎത്ഥമായ ദൈവരാജ്യം മോക്ഷം എന്നപോ
ലെ മനുഷ്യനിലെ ഒരു ഭാഗത്തിന്നു മാത്രമല്ല, മുഴുമ
നുഷ്യന്നു അനുഭവമായ്വരുന്നതാകുന്നു. ദേഹത്തോടു
കൂടിയ അവസ്ഥ അനശ്വരവും നിത്യവും ആയിരിക്കു
മോ എന്നു ഹിന്തുചോദിക്കാം. ആദേഹത്തോടുകൂ
ടിയ അവസ്ഥ ദൈവസംസൎഗ്ഗസംയുക്തമാകകൊണ്ടു
നശ്വരമല്ലാത്തതാകുന്നു. നിത്യജീവനാകുന്ന ദൈ
വത്തോടുള്ള സംസൎഗ്ഗത്തിൽനിന്നു മനുഷ്യൻ ഒടുങ്ങി
പ്പോകാത്തതും വിഘ്നം വരാത്തതുമായ ജീവൻ എ
പ്പോഴുമനുഭവിക്കുന്നതുകൊണ്ടു മരണവും അരിഷ്ടത
യും വരുന്നതല്ല. ജീവനുള്ളേടത്തോളം ദേഹത്തിന്നു
മരണമില്ലല്ലോ. ഈ ലോകത്തിൽ തന്നെ പല
പ്പോഴും അന്യോന്യസംസൎഗ്ഗംകൊണ്ടു മനുഷ്യൎക്കു സ്വ
ഭാവതുല്യത വരാറുണ്ടു. അവ്വണ്ണം തന്നെ ഇക്കാല
ത്തെ പ്രകൃതിശാസ്ത്രപ്രകാരം പരിവൃതങ്ങൾ്ക്കനുസ
രിച്ചു ജീവികളിൽ പലവിധമായ പരിണാമം സംഭ
വിക്കുന്നു എന്നത് സിദ്ധാന്തമാണെല്ലോ. നിത്യ
നായ ദൈവത്തോടു മനുഷ്യൻ ജീവസംസൎഗ്ഗത്തിലിരി
ക്കുമ്പോൾ നാശമില്ലാത്ത ദൈവത്തിന്റെ ജീവനാൽ
മനുഷ്യന്നും അനശ്വരത്വം വരാതിരിക്കയില്ല. അതി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/93&oldid=197795" എന്ന താളിൽനിന്ന് ശേഖരിച്ചത്