താൾ:56E236.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

ചെയ്താൽ മോക്ഷം പ്രാപിക്കും എന്നാണ് ഗീതയുടെ
അഭിപ്രായം. ഇതുംകൂടെ മേൽപറഞ്ഞ ആക്ഷേപ
ങ്ങൾക്കു യോഗ്യമാകകൊണ്ടു ഇവിടെ വീണ്ടും ആ
വൎത്തിക്കുന്നില്ല. ഹിന്തുശാസ്ത്രത്തിലെ മോക്ഷം മാനു
ഷദേഹിക്കു യാതൊരു പ്രകാരത്തിലും തൃപ്തിവരുത്തു
ന്നതല്ല. മോക്ഷം അനുഭവരഹിതവും ജീവനിരസ്തി
ത്വവും സൽഗുണവിരഹിതവും അനിശ്ചയകരവും
ആകകൊണ്ടു മനുഷ്യന്നു പറ്റാത്തതു തന്നെയാകുന്നു
എന്നു നിസ്സംശയം പറയാം. അതുകൊണ്ടു മാനുഷ
ദേഹിക്കു സംതൃപ്തിവരുത്തുന്ന പുരുഷാൎത്ഥമെന്തു എ
ന്നു നാം കണ്ടെത്തേണ്ടതാകുന്നു.

2. ക്രിസ്തുമാൎഗ്ഗത്തിലേ ശ്രേഷ്ഠ പുരുഷാൎത്ഥ
വിശിഷ്ട്രത.

a. സാമാന്യപ്രസ്താവന. ഹിന്തുമതത്തിലെ പു
രുഷാൎത്ഥമെന്നപോലെ ക്രിസ്തീയമാൎഗ്ഗത്തിലെ പുരു
ഷാൎത്ഥം മാനുഷസങ്കല്പിതമല്ല. ജിജ്ഞാസയാലും
വിമൎശനത്താലും മനുഷ്യൻ ശ്രേഷ്ഠപുരുഷാൎത്ഥമായ
ദൈവരാജ്യത്തെ കണ്ടുപിടിച്ചിട്ടില്ല. ഈ പുരുഷാ
ൎത്ഥത്തെ ദൈവം തന്നെ നിശ്ചയിച്ചിരിക്കകൊണ്ടു
അന്യമാൎഗ്ഗങ്ങളിലെ ശ്രേഷ്ഠപുരുഷാൎത്ഥങ്ങളോടു സ
ദാചാരവിരഹിതങ്ങളും കേവലം പ്രാകൃതങ്ങളുമായ
അനവധി സംഗതികൾ ചേൎന്നിരിക്കുന്നപ്രകാരം ക്രി
സ്തീയപുരുഷാൎത്ഥത്തോടു ചേൎന്നിരിക്കുന്നില്ല മത്ത
യി 25, 34; എബ്രായർ 11, 10. മനുഷ്യൻ പാപിയാ
കകൊണ്ടും ദൈവസംസൎഗ്ഗത്തിൽനിന്നകന്നിരിക്കുന്ന

8*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/89&oldid=197791" എന്ന താളിൽനിന്ന് ശേഖരിച്ചത്