താൾ:56E236.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

ചിലപ്പോൾ നിൎഭാഗ്യത്തേയും അനുഭവിക്കുന്നു. അവ
നൊ നിത്യം ഭാഗ്യവാനാകുന്നു. അവൻ നിത്യവെ
ളിച്ചവും ലോകാധിശ്രേഷ്ഠനുമാകുന്നു. ജീവാത്മാ
വൊ അങ്ങിനെയല്ല. അതുകൊണ്ടു ഞാനും പരമാ
ത്മാവും ഒന്നു തന്നെ എന്നു പറയുന്നതെങ്ങിനേ?
പരമാൎത്ഥമാനസനായി നിന്റെ സ്വന്തതത്വത്തെ
ക്കൊണ്ടു ആലോചിച്ചുനോക്ക. അവൻ തന്റെ
ദയാതിരേകത്താൽ ലേശം എങ്കിലും വിവേകം തന്നിട്ടി
ല്ലയോ? അതുകൊണ്ടു പ്രതികൂലബുദ്ധിയായ നിണക്കു
ഞാൻ ദൈവമാണെന്നു പറവാൻ ന്യായമുണ്ടോ?
സൎവ്വാധികാരവും സൎവ്വപ്രവൃത്തനാശക്തിയും നിത്യ
മായി ദൈവത്തിന്നുള്ളതാകുന്നു. അതുകൊണ്ടു അ
വൻ സഗുണനാകുന്നു.” സൃഷ്ടിജാലങ്ങളൊക്കയും
പ്രളയശേഷം സായൂജ്യം പ്രാപിക്കുമെങ്കിലും മനുഷ്യ
ന്റെ വ്യക്തിത്വം ഇല്ലാൎത്തമോക്ഷം ഉണ്ടാകയില്ലെന്നു
സ്പഷ്ടമായി അദ്ദേഹം ഉപദേശിച്ചിരിക്കുന്നു.

ഒടുക്കം ഹിന്തുമാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥം
എല്ലാവൎക്കും പ്രാപിച്ചുകൂടാ എന്നു പ്രസ്താവിക്കുന്നു.
എല്ലാവൎക്കും ജ്ഞാനം അഭ്യസിപ്പാൻ പാടില്ല കഴി
വുമില്ല. അവ്വണ്ണം തന്നെ സന്യാസം തപസ്സുമുത
ലായവ അനുഷ്ഠിപ്പാനും എല്ലാവൎക്കും തരമില്ല. അതു
കൊണ്ടു ഹിന്തുമാൎഗ്ഗത്തിലെ പുരുഷാൎത്ഥം സാൎവ്വത്രി
കത്വത്തോടു കൂടിയതല്ല. മാനുഷസമുദായത്തിന്നു
പറ്റുന്നതുമല്ല. എല്ലാവരും മോക്ഷം പ്രാപിക്കേ
ണ്ടതിന്നു ഗീതയിൽ ഒരു എളുപ്പവഴി പറഞ്ഞിരി
ക്കുന്നു. പ്രതിഫലകാംക്ഷയും സംഗവും കൂടാതെ
അവനവന്റെ ജാതികുലാചാരങ്ങളെ കൃഷ്ണന്നുവേണ്ടി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/88&oldid=197790" എന്ന താളിൽനിന്ന് ശേഖരിച്ചത്