താൾ:56E236.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

തുകൊണ്ടും തനിക്കു പറ്റിയ പുരുഷാൎത്ഥത്തെ നി
രൂപിച്ചുണ്ടാക്കുവാൻ ശക്തനല്ല. ദൈവം മനുഷ്യ
ന്റെ പിതാവാകകൊണ്ടു സ്നേഹത്തോടെ മനുഷ്യ
ന്നു പറ്റിയ ഭാഗ്യത്തെ ഒരുക്കിവെച്ചിരിക്കുന്നു. അ
തുകൊണ്ടു ക്രിസ്തീയമാൎഗ്ഗം വിവിധപുരുഷാൎത്ഥങ്ങ
ളെയല്ല ഏകശ്രേഷ്ഠപുരുഷാൎത്ഥത്തെ മാത്രമേ പ്ര
ദാനം ചെയ്യുന്നുള്ളു. ക്രിസ്തീയമാൎഗ്ഗത്താൽ ഐഹി
കനന്മകൾ പലതും പ്രാപിക്കാം എങ്കിലും അവ
പ്രാപിച്ചേ കഴിയൂ എന്നോ നിശ്ചയമായും പ്രാപി
ക്കാം എന്നോ കരുതേണ്ടതല്ല; അവ പുരുഷാൎത്ഥമ
ല്ലല്ലോ. എന്നാൽ അവ ശ്രേഷ്ഠപുരുഷാൎത്ഥപ്രാ
പ്തിക്കു വിഘ്നങ്ങളായിവന്നുവെങ്കിൽ നിസ്സംശയം ത്യ
ജിക്കേണ്ടതാകുന്നു. മാൎക്ക് 10, 21; മത്തായി 10, 37;
മത്തായി 10, 39; 16, 25; ലൂക്ക് 12, 15.

ദൈവം ഒരുക്കിയിരിക്കുന്ന ശ്രേഷ്ഠപുരുഷാൎത്ഥം
മനുഷ്യന്നു സ്വന്തശക്തികൊണ്ടു കണ്ടുപിടിച്ചു കൂടാ
യ്കയാൽ ദൈവം തന്നെ അതു വെളിപ്പെടുത്തി തന്നി
രിക്കുന്നു. എന്നാൽ ശ്രേഷ്ഠപുരുഷാൎത്ഥത്തെക്കുറി
ച്ചുള്ള സംഗതികൾ ഒക്കയും ഒന്നായി വെളിപ്പെടു
ത്തിയിരിക്കുന്നു എന്നല്ല. ധനികനായ ഒരുത്തൻ
തന്റെ മകനുണ്ടാകുന്ന അവകാശത്തെക്കുറിച്ചു
ശൈശവത്തിൽ തന്നെ എല്ലാ കാൎയ്യങ്ങളും വിവരി
ച്ചറിയിക്കാറില്ല. അങ്ങിനെ പറഞ്ഞു കൊടുപ്പാനു
ള്ള പരിശ്രമം ശിശുവിന്നു പ്രയോജനകരമല്ല. ശി
ശുവിന്നു മനസ്സിലാകുന്നതുമല്ല. കുട്ടിക്കു പ്രായം
വൎദ്ധിക്കുന്തോറും അതിനെപ്പറ്റി വ്യക്തമായും വിവ
രമായും പറഞ്ഞു കൊടുക്കും. പ്രായാനുസാരം കാൎയ്യം

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/90&oldid=197792" എന്ന താളിൽനിന്ന് ശേഖരിച്ചത്