താൾ:56E236.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

നിസ്സംശയം തെളിയുന്നു. ജനനം ആത്മാവിന്നാ
ണെങ്കിൽ മോക്ഷവും ആത്മാവിന്നു തന്നെ. ജനനം
ആത്മാവിന്നാണെന്നു പറവാൻ പാടുണ്ടോ? അതു
കൊണ്ടു ജനനവും മോക്ഷവും ആത്മാവിന്നായിരി
പ്പാൻ പാടില്ല. ജനനവും മോക്ഷവും ജീവാത്മാ
വിന്നാണെന്നു ഹിന്തു പറയുമായിരിക്കും. ജീവാ
ത്മാവു അതുകൊണ്ടു കൎമ്മിയാകുന്നു. കൎമ്മിയാണെ
ങ്കിൽ ജീവാത്മാവു വികാരത്തോടുകൂടിയതാകുന്നു.
അതുകൊണ്ടു വികാരസംയുക്തമായ ജീവാത്മാവും
നിൎവ്വികാരിയായ പരമാത്മാവും ഒന്നല്ല. “തത്വം
അസി” എന്നറിയുന്നതു തന്നെ മഹാഅബദ്ധം.
മോക്ഷമെന്നു പറയുന്നതു മേല്പറഞ്ഞതല്ല, മായ
യുടെ നീക്കമാകുന്നു എന്നു ഹിന്തു വാദിക്കും. മായ
ആദ്യന്തരഹിതമായിരിക്കയാൽ മായയെ നീക്കുന്നതെ
ങ്ങിനേ? മായ എന്നു പറഞ്ഞാൽ ഇല്ലായ്മയാണ്
എന്നു ഹിന്തു വാദിക്കുവാൻ ഭാവിക്കുന്നതായാൽ
താഴെ വരുന്ന അനുമാനം ഉണ്ടാകും.

മായ ഇല്ലായ്മയാകുന്നു
മായ ബന്ധനം ആകുന്നു

അതുകൊണ്ടു ബന്ധനം ഇല്ലായ്മയാകുന്നു. ബന്ധ
നം ഇല്ലായ്മയാണെങ്കിൽ പിന്നെ മോക്ഷം എന്തു?
മോക്ഷത്തിന്നായുള്ള പ്രയത്നം എന്തിന്നു? ആക
പ്പാടെ പറഞ്ഞാൽ മോക്ഷമെന്തെന്നും ആൎക്കുള്ള
തെന്നും ഹിന്തുശാസ്ത്രപ്രകാരം തെളിയിച്ചുകൂടാ.
ജ്ഞാനത്താൽ മോക്ഷം പ്രാപിക്കാമെന്നു പറയുന്നതു
ശരിയോ? ഒരാൾ ഇതുവരെ അബദ്ധമായി പലതും
പ്രവൃത്തിച്ച ശേഷം ഒടുവിൽ ഞാൻ പ്രവൃത്തിച്ച

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/83&oldid=197785" എന്ന താളിൽനിന്ന് ശേഖരിച്ചത്