താൾ:56E236.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

വും പ്രധാനം. മോക്ഷം ജീവരഹിതത്വമാകയാൽ
മനുഷ്യന്റെ ഉൽകൃഷ്ട വാഞ്ഛക്കു തൃപ്തിവരുത്താത്ത
താകുന്നു. ജീവൻതന്നെയാകുന്നു അരിഷ്ടതയെന്നും
ജീവവാഞ്ഛ എല്ലാ ബന്ധനങ്ങൾക്കും കാരണമാ
ണെന്നും അതുകൊണ്ടു ജീവവാഞ്ഛ തന്നെയാകുന്നു
നീങ്ങിപ്പോകേണ്ടതു എന്നും ഹിന്തു വാദിക്കും. മോ
ക്ഷം ഉത്തമഭാഗ്യമാണെന്നും ജീവനെക്കാൾ വിശിഷ്ട
മണെന്നും അറിവാൻ നമുക്കു തരമില്ലാതിരിക്കു
മ്പോൾ മോക്ഷനിരൂപണസ്ഥാപനത്തിന്നായി ജീ
വാനുഭവത്തെ ത്യജിപ്പാനെന്തു ന്യായം? പക്ഷെ
മോക്ഷം അസ്തിത്വരഹിതത്വമല്ലെന്നും ജീവാസ്തിത്വം
പരമാസ്തിത്വത്തിൽ ലയിച്ചുപോകുന്നതാണെന്നും
ഹിന്തു പറയും. എന്നാൽ ജീവാത്മാവു അപ്രത്യക്ഷ
മാകയും യാതൊന്നും അനുഭവിക്കയോ അറികയോ
വ്യാപരിക്കയോ ചെയ്യാത്ത പരമാത്മാവിന്നു മാത്രം
അസ്തിത്വമുണ്ടാകയും ചെയ്യുന്നതിനാൽ ജീവാത്മാ
വിന്നെന്തുപകാരം? മോക്ഷം ജീവാത്മാവിനെ വിചാ
രിച്ചാൽ നിരസ്തിത്വം (നിൎവ്വാണം) തന്നെയാകുന്നു.

എങ്ങിനെയായാലും മനുഷ്യൻ ജന്മത്തിൽനിന്നു
വിടുതൽ പ്രാപിക്കുന്നതു തന്നെ വലിയ ഭാഗ്യമല്ലയോ
എന്നു ഹിന്തു ചോദിക്കും. ജന്മാന്തരം ഉണ്ടെന്നും
അതിൽനിന്നു വിടുതൽ പ്രാപിക്കുമെന്നും പറയുന്ന
തിന്നു തെളിവെന്തു? ജന്മാന്തരം ആത്മാവിന്നോ ദേ
ഹത്തിനോ? ജന്മാന്തരം ദേഹത്തിനാണെങ്കിൽ
മോക്ഷം കൂടെ ദേഹത്തിന്നാകുന്നു. ദേഹം കേവലം
ഇല്ലാതെയാകുന്നതാണ് മോക്ഷം എന്നു ഹിന്തു പറ
യുന്നതായാൽ മോക്ഷം നിൎവ്വാണം തന്നെയെന്നു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/82&oldid=197784" എന്ന താളിൽനിന്ന് ശേഖരിച്ചത്