താൾ:56E236.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

തൊക്കയും അബദ്ധമാണെന്നും ശരിയായി പ്രവൃ
ത്തിക്കേണ്ടതു വേറെ വിധമാണെന്നും അറിയുന്നതി
നാൽ അവന്റെ തെറ്റായ പ്രവൃത്തിയുടെ വ്യാപാ
രവും ഫലവും ഒടുങ്ങിപ്പോകുന്നതായി നാം കാണുന്നു
ണ്ടോ? അവ്വണ്ണം തന്നെ ജ്ഞാനംകൊണ്ടു മോക്ഷം
വരും എന്നതും നാം തെളിവായി കാണുന്ന സം
ഗതിയല്ല.

മോക്ഷത്തിന്നും സൽഗുണത്തിന്നും തമ്മിൽ വല്ല
സംബന്ധവും ഉണ്ടോ എന്നതു ഒരു മുഖ്യ ചോദ്യമാ
കുന്നു. മു മു ക്ഷു വിന്നു സൽകൎമ്മദുഷ്കൎമ്മങ്ങൾ ഒരു
പോലെയാകുന്നു. കൎമ്മമില്ലാതെ ഇരിപ്പാൻ സാധി
ച്ചാൽ എത്രയോ നന്നു എന്നു ജ്ഞാനി വിചാരി
ക്കുന്നു. അവൻ പ്രവൃത്തിയിൽനിന്നു വേർപിരിഞ്ഞു
സമാധിയിലിരിപ്പാനാഗ്രഹിക്കുന്നു. അതുകൊണ്ടു
സൽഗുണധൎമ്മം വേണമെന്നില്ല. ഉണ്ടായാൽ ദോ
ഷവുമില്ല. എന്നാൽ എല്ലാ പ്രവൃത്തികളും ജനനം
സാധിപ്പിക്കുന്നതുകൊണ്ടു സൽഗുണാചാരംകൂടെ
ത്യജിക്കുന്നതാകുന്നു മു മു ക്ഷു വിന്നു നല്ലതു. വല്ല പ്ര
വൃത്തിയും സൽഗുണപ്രവൃത്തിയായിരിക്കേണമെ
ങ്കിൽ ആ പ്രവൃത്തിയെ സംബന്ധിച്ചു വല്ല ഉത്തമ
ഉദ്ദേശവും, പ്രവൃത്തിക്കുന്നവന്നു സ്വാതന്ത്ര്യവും വേ
ണം. ഈ രണ്ടു കാൎയ്യങ്ങളും ഹിന്തുജ്ഞാനിക്കുണ്ടാ
കുന്നതല്ല. ഉദ്ദേശത്തോടുകൂടിയ പ്രവൃത്തികളൊ
ക്കയും ബന്ധനഹേതുകങ്ങളാക്കൊണ്ടു ഉദ്ദേശം
തന്നെ വൎജ്ജ്യമാകുന്നു. മനുഷ്യൻ കൎമ്മഫലത്തിന്ന
ധീനനാകകൊണ്ടു മനുഷ്യന്നു സ്വാതന്ത്ര്യവുമില്ല.
അതല്ലാതെ സൽഗുണധൎമ്മത്തിന്നായി മനുഷ്യനെ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/84&oldid=197786" എന്ന താളിൽനിന്ന് ശേഖരിച്ചത്