താൾ:56E236.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

ണ്ടുന്ന പുരുഷാൎത്ഥം ഇന്നതെന്നു പ്രത്യക്ഷമാക്കിത്ത
രേണ്ടതാകുന്നു.

b. പ്രാചീന ആൎയ്യരുടെ മതത്തിൽ പ്രാകൃതധ
നങ്ങളായിരുന്നു പുരുഷാൎത്ഥം എന്നു മുമ്പെ പറ
ഞ്ഞിട്ടുണ്ടല്ലോ. നിത്യമായ ദേഹിക്കു പ്രാകൃതധന
ങ്ങളാൽ തൃപ്തിവരുന്നതല്ല. കാരണം പ്രാകൃതധന
ങ്ങൾ താല്കാലികവും നശ്വരവുമാകുന്നു. പക്ഷെ
മനുഷ്യന്നു പ്രാകൃതധനങ്ങളാൽ താല്കാലികസന്തുഷ്ടി
വരാം. എങ്കിലും കാലദീൎഗ്ഘതയിൽ മനുഷ്യൻ അവ
റ്റെ വിട്ടുപോകയോ, അവ മനുഷ്യനെ വിട്ടുപോക
യോ ചെയ്യും. അതല്ലാതെ ഐഹികധനങ്ങൾ ദേ
ഹിക്കു സമജാത്യങ്ങളല്ല. ആത്മാവിന്നു തൃപ്തിവരേ
ണമെങ്കിൽ ആത്മികധനങ്ങൾ തന്നെ വേണം.
ആത്മികധനമെന്നതോ, ദേഹിക്കു സ്രഷ്ടാവിനോടു
ള്ള സംസൎഗ്ഗത്തിൽനിന്നുണ്ടാകുന്ന ഭാഗ്യം തന്നെയാ
കുന്നു. പ്രാകൃതധനങ്ങളാൽ ദേഹിക്കു സന്തുഷ്ടിവ
രുന്നതല്ലെന്നു നചികേതസ് യമനോടു പറഞ്ഞി
രിക്കുന്നു. അതല്ലാതെ പ്രാകൃതധനങ്ങളാൽ മനുഷ്യ
ന്നു പരിപൂൎണ്ണസന്തുഷ്ടി വരുന്നതായിരുന്നെങ്കിൽ ഹി
ന്തുക്കൾ തന്നെ അമൎത്യതയ്ക്കായും മോക്ഷത്തിന്നായും
വാഞ്ഛിക്കയില്ലായിരുന്നുവല്ലോ.

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാം ആയുസ്സുമോൎക്ക നീ
പുത്രമിത്രാൎത്ഥകളത്രാദിസംഗമം
എത്രയും അല്പകാലസ്ഥിതമോൎക്ക നീ
പാന്ഥർ പെരുവഴിയമ്പലം തന്നലെ
താന്തരായ്ക്കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ടങ്ങൾപോലെയും
എത്രയും ചഞ്ചലം ആലയസംഗമം. രാമായണം.

7*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/77&oldid=197779" എന്ന താളിൽനിന്ന് ശേഖരിച്ചത്