താൾ:56E236.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

c. സ്വൎല്ലോകത്തിലെ അമൎത്യതയാകുന്നു പുരു
ഷാൎത്ഥമെന്നു ബ്രാഹ്മണങ്ങളിലും പുരാണങ്ങളിലും
പറഞ്ഞുകാണുന്നെങ്കിലും സ്വൎല്ലോകങ്ങളിലുണ്ടാകു
ന്ന അനുഭവം കേവലം പ്രാകൃതമാകകൊണ്ടു പ്രാകൃ
തധനങ്ങളെ കുറിച്ചു പറഞ്ഞതു ഇവിടെയും പറ്റും
ആ ലോകങ്ങളിലെ അനുഭവം പ്രാകൃതമെന്നു മാത്ര
മല്ല പാപസംയുക്തം കൂടെയാകുന്നു. ദുൎമ്മോഹം ജഡി
കസന്തോഷം സ്ത്രീസുഖം വ്യഭിചാരം എന്നിവ കൂടെ
അവിടെ ഉണ്ടാകും. (അൎജ്ജുനന്റെ സ്വൎഗ്ഗയാത്ര,
ഉൎവ്വേ ശ്യാദികളുടെ നില, സനകാദികളുടെ അവസ്ഥ.)
അതല്ലാതെ സ്വൎഗ്ഗങ്ങളിലെ വാസം ശാശ്വതമല്ല.
മഹാഭിഷക്ക് എന്ന രാജാവു മരണശേഷം സത്യലോ
കം പ്രാപിച്ചെങ്കിലും അവിടെനിന്നു ഗംഗാദേവി
വിവസ്ത്രയായപ്പോൾ അവളെ മോഹിച്ചതുകൊണ്ടു
വീണ്ടും ഭൂമിയിൽ വന്നു പിറക്കേണ്ടിവന്നു. അതു
ഹേതുവായി ജ്ഞാനമാൎഗ്ഗം അവലംബിച്ച ഹിന്തുക്കൾ
സ്വൎഗ്ഗലോകവാസംകൂടെ ദോഷസംയുക്തമാണെന്നും
അതു പുരുഷാൎത്ഥമായി കരുതേണ്ടതല്ലെന്നും പറ
യുന്നു.

അമൎത്യതയെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഹിന്തു
മാൎഗ്ഗത്തിലെ ശ്രേഷ്ഠപുരുഷാൎത്ഥനിരൂപണത്തിൽ
ഏറ്റവും വിശിഷ്ട സംഗതിയായിട്ടാണെങ്കിലും അ
തോടു സംബന്ധിച്ചിരിക്കുന്ന പ്രസ്താവങ്ങൾ നോക്കു
മ്പോൾ അതിന്റെ ലഘുത്വം പ്രത്യക്ഷമായ്വരും.
ബ്രാഹ്മണങ്ങളിൽ അമൎത്യതയുടെ പ്രാപകമാൎഗ്ഗം അ
ഗ്നിയെ ആരാധിക്കുന്നതും യാഗാദികൎമ്മങ്ങളെ അനു
ഷ്ഠിക്കുന്നതുമാണെന്നു പറഞ്ഞിരിക്കുന്നു. ഇങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/78&oldid=197780" എന്ന താളിൽനിന്ന് ശേഖരിച്ചത്