താൾ:56E236.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

ധൎമ്മം, അൎത്ഥം, കാമം, മോക്ഷം എന്നീ പുരുഷാ
ൎത്ഥങ്ങൾ അന്യോന്യം യോജിക്കാത്തവയാണെന്നു
മീതെ പ്രസ്താവിച്ചതിൽനിന്നു തന്നെ തെളിയുന്നു.
ഇവ അന്യോന്യം യോജിക്കാത്തതു എന്തുകൊണ്ടു? മാ
നുഷമനോസങ്കല്പിതങ്ങളായ പുരുഷാൎത്ഥങ്ങളെ ഈ
മാൎഗ്ഗം വ്യവഹരിച്ചിരിക്കകൊണ്ടു തന്നെ. മനുഷ്യന്നു
നിത്യഭാഗ്യം എന്താണെന്നു സ്വാഭാവികബുദ്ധികൊ
ണ്ടുഗ്രഹിച്ചുകൂടാ. ദിവ്യവെളിപ്പാടിനാൽ തന്നെ നമു
ക്കു നിത്യഭാഗ്യമെന്തെന്നു അറിഞ്ഞു വരേണ്ടതാകുന്നു.
ചെറിയ കുട്ടികൾ അനവധി സാധനങ്ങൾ ഉള്ള
ഒരു കച്ചവടസ്ഥലത്തു ചെന്നു സാധനങ്ങൾ സ്വ
മേധയായി വാങ്ങുവാൻ പുറപ്പെട്ടാൽ തല്ക്കാലസ
ന്തോഷത്തിനുള്ളവയും കാഴ്ചയ്ക്കു മനോഹരമെന്നു
തോന്നുന്നവയും മാത്രം വാങ്ങുവാൻ പരിശ്രമിക്കും.
ദീൎഘകാലത്തേക്കു നില്ക്കുന്നവയും കാൎയ്യമായ പ്രയോ
ജനം വരുത്തുന്നവയും വാങ്ങുവാൻ അവർ വളരെ
യത്നിക്കയില്ല. അതുപോലെയാകുന്നു സ്വന്തബു
ദ്ധിയാൽ മനുഷ്യൻ ഭാഗ്യം തെരിഞ്ഞെടുപ്പാൻ ഭാവി
ച്ചാൽ വരുന്നതു. പൂൎവ്വ ഋഷികളും മറ്റും തങ്ങൾ്ക്കു
നന്നു എന്നു തോന്നുന്നവറ്റെ പുരുഷാൎത്ഥങ്ങളായി
ഗണിച്ചു അതുകൊണ്ടു ഹിന്തുമതത്തിൽ അന്യോന്യം
യോജിക്കാത്ത വിവിധപുരുഷാൎത്ഥങ്ങളെ കുറിച്ചു പ
റഞ്ഞിരിക്കുന്നു. മീതെ പറഞ്ഞ കുട്ടികളോടുകൂടി
അവരുടെ രക്ഷിതാക്കന്മാരും കച്ചവടസ്ഥലത്തേക്കു
ചെന്നു പ്രയോജനകരമായ വസ്തുകളെ കാണിച്ചാൽ
അവൎക്കു വേണ്ടുന്നതിന്നതെന്നു മനസ്സിലാകും. അ
തുപോലെ പരമസ്രഷ്ടാവു താൻ തന്നെ നമുക്കു വേ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/76&oldid=197778" എന്ന താളിൽനിന്ന് ശേഖരിച്ചത്