താൾ:56E236.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

മേല്പറഞ്ഞ ദൈവരാജ്യത്തിന്നും സല്ഗുണധൎമ്മ
ത്തിന്നും തമ്മിൽ ഉറ്റസംബന്ധമുണ്ടു. നീതി
എന്നതു ദൈവരാജ്യത്തിലുൾപ്പെട്ട കാൎയ്യമാണെന്നു
മുമ്പെ തന്നെ പറഞ്ഞു വല്ലോ. ശ്രേഷ്ഠപുരുഷാൎത്ഥ
മായ ദൈവരാജ്യം സദാചാരസംയുക്തമാണ് എന്നു
മാത്രമല്ല അതു സദാചാരപ്രാമാണ്യവും കൂടെയാ
കുന്നു. ദൈവരാജ്യം മനുഷ്യന്നു ഹിതംപോലെ കര
സ്ഥമാക്കുവാനോ പ്രയോഗിപ്പാനോ പാടുള്ളതല്ല.
എന്നിട്ടും യേശുവിന്റെ ശിഷ്യർ ഉൾപ്പെട്ടിരിക്കുന്നതും
വസിക്കുന്നതുമായ ഈ രാജ്യത്തിൽ നില്ക്കയോ നീങ്ങി
പ്പോകയോ ചെയ്വാൻ മനുഷ്യന്നു സ്വാതന്ത്ര്യമുണ്ടു.
മനുഷ്യൻ അതിൽ നില്ക്കുന്നതും നീങ്ങിപ്പോകുന്നതും
അവനവന്റെ സല്ഗുണവ്യവസ്ഥക്കൊത്തവണ്ണമായി
രിക്കും. അതുകൊണ്ടു ദൈവരാജ്യം ചെറുതായി ആ
രംഭിച്ചു കാലക്രമേണ വളൎന്നുവരും. മത്തായി 13, 31.
32. അതു ഐഹികധനങ്ങളിലൊക്കയും വ്യാപിച്ചു
വരേണ്ടതുമാകുന്നു. മത്തായി 13, 33. അതിനായിട്ടു
ദൈവരാജ്യത്തിന്റെ അംഗങ്ങൾ സദാചാരനിതീ
അനുഷ്ഠിക്കേണ്ടതാകുന്നു. ദൈവരാജ്യത്തിൽ അതി
ശയപ്രവൃത്തികളെ ചെയ്യുന്നതല്ല ദൈവഹിതത്തെ
അനുസരിക്കുന്നതാകുന്നു പ്രധാനം. ദൈവഹിത
ത്തെ അനുസരിക്കുന്നതിന്നനുസാരമായി മനുഷ്യൻ
ദൈവരാജ്യത്തിൽ പങ്കാളികളായ്തീരുകയോ അനുസ
രിക്കാഞ്ഞാൽ അതിൽനിന്നു തള്ളപ്പെടുകയോ ചെ
യ്യും. മത്തായി 7, 21—23.

ദൈവരാജ്യത്തിന്റെ മുഖ്യധൎമ്മം സ്നേഹം തന്നെ
യാകുന്നു. പുതിയനിയമത്തിലും പ്രധാനമായിരി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/60&oldid=197762" എന്ന താളിൽനിന്ന് ശേഖരിച്ചത്