താൾ:56E236.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

തം. ആദായമോ ദൈവരാജ്യത്തിന്റെ അനുഭവമാ
കുന്നു. അതല്ലാതെ എല്ലാ ഐഹിക ധനങ്ങളെ
ക്കാൾ അത്യന്തം വിലയേറിയ ധനമാകുന്നു ദൈവ
രാജ്യം. ദൈവരാജ്യം ഐഹിക ധനമല്ല എന്നും
സ്വൎഗ്ഗീയവും പാരത്രികവും ആകുന്നു എന്നുംകൂ
ടെ ആ വാക്യത്തിൽനിന്നു തെളിയുന്നു. അതുകൊ
ണ്ടു യേശുതന്നെ തന്റെ രാജ്യം ഇഹത്തിൽനി
ന്നുള്ള തല്ല എന്നു യോഹ.18, 36ൽ പറയുന്നു.

ദൈവരാജ്യം ഭൂമിയിലെ എല്ലാ നശ്വരവസ്തുക്കൾ
ക്കും എതിരായിരിക്കുന്നതും സ്വൎഗ്ഗത്തിലെ നിക്ഷേപ
വുമാകുന്നു. അതു പരമധനവും ദൈവദാനവു മാക
യാൽ ദൈവം ന്യായവിധിദിവസത്തിൽ മനുഷ്യന്നു
നല്കുകയോ നല്കാതിരിക്കയോ ചെയ്യും. മത്തായി 25,
31—46. അതുകൊണ്ടു മനുഷ്യൻ അതു പ്രാപിപ്പാൻ
അത്യന്തം പരിശ്രമിക്കേണ്ടതാകുന്നു. ലൂക്ക് 10, 36.37;
മത്തായി 6, 33. ദൈവരാജ്യാനുഭവത്തിന്നു എതിരായി
നില്ക്കുന്ന എല്ലാ ഐഹികധനങ്ങളെയും ത്യജിക്കേ
ണ്ടതാകുന്നു. മത്തായി 10, 37. 38; ലൂക്ക് 14, 26. 27;
മത്തായി 8, 19—23. ഈ ശ്രേഷ്ഠപുരുഷാൎത്ഥം മനു
ഷ്യന്നു നഷ്ടമായ്പോകാതിരിപ്പാൻ അവൻ കണ്ണു
കൈകാൽ എന്നിവറ്റെയും ഐഹികജീവനെയും
ത്യജിപ്പാൻ ഒരുക്കമായിരിക്കേണം. മത്തായി 5, 29.30;
മാൎക്ക് 8, 34. 35. ഈ പ്രസ്താവങ്ങളെ ഒക്കയും വിചാ
രിച്ചാൽ ദൈവരാജ്യമെന്നതു യേശുവിന്റെ പ്രസംഗ
ങ്ങളിലെ മുഖ്യവിഷയമായ ശ്രേഷ്ഠപുരുഷാൎത്ഥമാ
കുന്നു എന്നു നിസ്സംശയം തെളിയുന്നു. ഈ പുരു
ഷാൎത്ഥം സദാചാരസംയുക്തമാണ് എന്നു നാം
മീതെ പറഞ്ഞതിൽനിന്നു സ്പഷ്ടം.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/59&oldid=197761" എന്ന താളിൽനിന്ന് ശേഖരിച്ചത്