താൾ:56E236.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

ക്കുന്ന ഏറ്റവും വലിയ കല്പന “നിന്റെ കൎത്താവായ
ദൈവത്തെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും
നിന്റെ കൂട്ടുകാരനെ നിന്നെപോലെയും സ്നേഹിക്ക”
എന്നതാകുന്നു. ദൈവത്തോടുള്ള സ്നേഹത്തേയും
കൂട്ടുകാരനോടുള്ള സ്നേഹത്തേയും അന്യോന്യം വേൎപെ
ടുത്തിക്കൂടാ. പല്ലിന്നു പകരം പല്ലു കണ്ണിനു പകരം
കണ്ണ് എന്ന പഴയനിയമത്തിലെ പ്രതികാരധൎമ്മ
ത്തിന്നു എതിരെ പുതിയനിയമത്തിൽ ക്ഷമയും
സഹിഷ്ണുതയും ഇണക്കവുമാകുന്നു മുഖ്യം. മത്തായി
5, 23—26; 38—48. ദൈവം നീതിയിലും ശുദ്ധിയിലും
സ്നേഹത്തിലും തികഞ്ഞവനായിരിക്കുന്നതുപോലെ
ദൈവരാജ്യത്തിലെ അംഗങ്ങൾ എല്ലാ സല്ഗുണ
ത്തിലും തികഞ്ഞവരാകേണം. അതിന്നായി മനു
ഷ്യൻ സ്വന്തംഹൃദയത്തിലെ മോഹങ്ങളെയും ദുൎവ്വി
ചാരങ്ങളെയും ജയിച്ചടക്കേണം. മത്തായി 5, 23;
15, 11. l8. 19. യേശുവിന്റെ ശിഷ്യന്മാർ ദൈവരാജ്യം
പ്രാപിക്കേണ്ടതിന്നു മാതാപിതാക്കളെയും ബന്ധു
ജനങ്ങളെയും വിടേണ്ടതാകുന്നെങ്കിലും ദൈവരാജ്യ
ത്തിലെ നീതിയെ കുറിച്ച യേശു പറയുമ്പോൾ സമു
ദായസംബന്ധമായും കുഡുംബസംബന്ധമായുമുള്ള
മുറകളെ നിഷ്കൎഷിച്ചാജ്ഞാപിച്ചിരിക്കുന്നു. സല്ഗുണ
ധൎമ്മത്തെ ത്യജിച്ചു ആരാധനാധൎമ്മത്തെ മാത്രം പ്രമാ
ണിക്കുന്ന പരീശഭാവത്തെയും യേശു വിലക്കിയിരി
ക്കുന്നു. മാൎക്ക് 7, 10—12. യേശുവിനെ പോലെ അവ
ന്റെ ശിഷ്യന്മാരും സമുദായത്തിൽ ജീവിച്ചു ദൈവ
രാജ്യപ്രസംഗത്താലും സല്‌ക്രിയകളാലും ദൈവരാജ്യവ
ൎദ്ധനക്കായി ഉത്സാഹിക്കേണ്ടതാണ്. മത്താ. 25,31-36.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/61&oldid=197763" എന്ന താളിൽനിന്ന് ശേഖരിച്ചത്