താൾ:56E236.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ചിക്കയും വെളിപ്പാടിന്റെ വാഹകന്മാർ അതിനെ
ക്കുറിച്ചു പലതും പറകയും ചെയ്തു.

പ്രാചീനകാലത്തു തന്നെ ഇസ്രയേല്യർ മരിച്ചു
പോയ തങ്ങളുടെ ബന്ധുജനങ്ങളെ സ്വന്തശ്മശാന
ത്തിലും വാഗ്ദത്തദേശത്തിലും അടക്കം ചെയ്തിരുന്നു.
മരിച്ചുപോകുന്നവരുടെ കാൎയ്യം മരണത്തോടെ അവ
സാനിച്ചുപോകുമെന്നു അവർ വിചാരിച്ചിരുന്നെ
ങ്കിൽ അങ്ങിനെ ചെയ്കയില്ലായിരുന്നു.

എന്നു തന്നെയുമല്ല യാക്കോബിന്റെ മരണസ
മയത്തു അവൻ ഭാവിയിലെ രക്ഷയെ വാഞ്ഛിച്ചിരു
ന്നതു ഓൎത്താൽ മരണത്തോടുകൂടെ തന്റെ കാൎയ്യം
അവസാനിച്ചുപോകുന്നതായി അവൻ കരുതീട്ടില്ല
എന്നു തെളിയുന്നു. ആദ്യപുസ്തകം 49, 18. മരിച്ച
വരോടു ചോദിക്കുക എന്ന പാപകരമായ പ്രവൃത്തി
യിൽ ഇസ്രയേല്യരും പലപ്പോഴും അകപ്പെട്ടുപോയി
രുന്നതുകൊണ്ടു അവരൊക്കയും മരണശേഷം മനു
ഷ്യന്നു അസ്തിത്വമുള്ളപ്രകാരം വിശ്വസിച്ചിരുന്നെ
ന്നു സ്പഷ്ടം. എന്നാൽ മരണശേഷം മനുഷ്യൻ ചെ
ല്ലുന്ന പാതാളം എന്ന സ്ഥലം സുഖകരമല്ലെന്നു
അവർ ഗണിച്ചിരുന്നു. പാതാളം ദുഷ്ടന്മാരുടെ ശി
ക്ഷാസ്ഥലം ആകുന്നു. യശാ. 14, 9; സങ്കീ. 6, 5;
88,10—12; 115,17. 18; 49,14—16; ആവൎത്തനം 32,22;
രണ്ടു ശമു.22,6; സങ്കീ. 9,17; സുഭാ.5, 5; 7,27; 9,18;
ഹെസക്യേൽ 31, 16; ആമോസ് 9, 2; യോന 2,2.
മീതെ കാണിച്ച വാക്യങ്ങളിൽനിന്നു പാതാളം (നര
കം) എന്ന സ്ഥലം ശിക്ഷയും ദൈവകോപവും അനു
ഭവമായ്വരുന്ന ദിക്കാകുന്നു എന്നു കാണാം.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/55&oldid=197757" എന്ന താളിൽനിന്ന് ശേഖരിച്ചത്