താൾ:56E236.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

പാരത്രിക ദൈവരാജ്യത്തിൽ മനുഷ്യൻ പ്രവേശിക്കുന്ന
തെങ്ങിനെ എന്നതിനെപ്പറ്റി പുതിയനിയമത്തിൽ
പറഞ്ഞിരിക്കുന്നേടത്തോളം വ്യക്തമായി പഴയനിയ
മത്തിൽ പറഞ്ഞിട്ടില്ല. വെളിപ്പാടിന്റെ വികാസ
തയിൽ മനുഷ്യശേഷമുള്ള അവസ്ഥയെക്കുറിച്ചും
പാരത്രിക ദൈവരാജ്യത്തെക്കുറിച്ചും ഉള്ള നിരൂപണ
ത്തിന്നു വികാസത വന്നിരിക്കുന്നു. എന്നാൽ പാര
ത്രികഭാഗ്യം മശീഹപ്രദാനം ചെയ്യുന്നതാകകൊണ്ടു
അതിനെപ്പറ്റി മശീഹതാൻ തന്നെയാകുന്നു അധി
കം ക്ലിപ്തമായ്പറഞ്ഞു കൊടുത്തിരിക്കുന്നതു.

പഴയനിയമദൈവരാജ്യത്തിലെ പ്രജകളുടെ വള
ൎത്തലിൽ പ്രവൃത്തികളുടെ ഫലാഫലങ്ങൾ താല്കാലി
കവും ഐഹികവുമായിരുന്നു. കുട്ടികളുടെ സദാചാ
രവളൎത്തലിൽ താല്കാലിക ശിക്ഷാരക്ഷകൾ അത്യാ
വശ്യമായിരിക്കുന്നതുപോലേ തന്നെ മാനുഷസമുദാ
യത്തിന്റെ ശൈശവകാലത്തിലും അവരവരുടെ പ്ര
വൃത്തികളുടെ ഫലം താല്കാലികവും ഐഹികവുമാ
യിരുന്നു. എന്നാൽ ധൎമ്മാനുഷ്ഠാനത്തിൽ നിഷ്ഠ
യോടെ ഇരുന്ന ഭക്തന്മാൎക്കു പലവിധ കഷ്ടങ്ങളും
ദുഷ്ടന്മാൎക്കു ഐഹികസുഖവും ഉണ്ടാകുന്നു എന്നു
കണ്ടപ്പോൾ ഭക്തന്മാൎക്കു കുറെ ഇടൎച്ചവന്നു. മോശെ
ധൎമ്മത്തിലെ വാഗ്ദത്തങ്ങൾക്കു അതൊക്കുന്നില്ലല്ലൊ
എന്നു അവർ വിചാരിച്ചു ദുഃഖിക്കയും മേല്പറഞ്ഞ
വൈഷമ്യസംഗതിയെപ്പറ്റി ആലോചിക്കയും ചെ
യ്തു. അതിനാൽ തന്നെ പാരത്രികജീവന്നായുള്ള ദാ
ഹം അവരിൽ ഉണ്ടായ്വന്നതുകൊണ്ടു മരണത്തില്പി
ന്നെയുള്ള ഭാഗ്യനിൎഭാഗ്യങ്ങളെ കുറിച്ചു അവർ ആലോ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/54&oldid=197756" എന്ന താളിൽനിന്ന് ശേഖരിച്ചത്