താൾ:56E236.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

മീതെ പറഞ്ഞപോലെ ഇഹലോകസുഖദുഃഖ
ങ്ങളുടെ അതുല്യവിഭാഗം, നീതിയുടെ കൃതൃമായ വ്യാ
പാരം, എന്നീസംഗതികളെ പറ്റിയുള്ള വിഷമചോ
ദ്യങ്ങളാൽ ഭക്തർ ബുദ്ധിമുട്ടുന്തോറും വെളിപ്പാടിന്റെ
ആത്മാവിനാൽ അവർ മനുഷ്യന്റെ ഐഹികവാ
സം അഭ്യാസകാലമാണെന്നും പിന്നീടു ഇവക്കനുസാ
രമായി ഭാഗ്യാനുഭവം വരുമെന്നും ആശിച്ചിരുന്നു.
എന്നാൽ പഴയനിയമവെളിപ്പാടു അവസാനിക്കാ
റായ കാലത്തു പുനരുത്ഥാനോപദേശത്തിന്റെ അ
ങ്കുരങ്ങളും പ്രത്യക്ഷമായ്വന്നു. ഹൊശയ 6, 2; യശ
യ 26, 19; ഹെസക്യേൽ 37. ഈ സ്ഥലങ്ങളിലൊക്ക
യും ജനത്തിന്റെ യഥാസ്ഥാപനം മുഖ്യസംഗതിയാ
ണെന്നു വാദിക്കാമെങ്കിലും ഈ ഉപദേശം തന്നെയാ
കുന്നു പുനരുത്ഥാനോപദേശത്തിന്റെ ഉത്ഭവകാര
ണമായിരിക്കുന്നതു. പിൻ കാലത്തു പരീശർ സ്പഷ്ട
മായി പുനരുത്ഥാനോപദേശം വിശ്വസിച്ചിരുന്നു.
എന്നാൽ പ്രാചീനകാലത്തു തന്നെ യോബ് തന്റെ
അവസ്ഥ മറു ലോകത്തിൽ തെളിഞ്ഞു വരും എന്നു
ആശിച്ചിരുന്നു. യോബ് 19, 26. ഈ ഉപദേശങ്ങ
ളൊക്കയും പുതുനിയമത്തിൽ യേശുവും അപ്പോസ്ത
ലന്മാരും സ്പഷ്ടമായ്പറഞ്ഞിരിക്കുന്നു.

2. പുതിയനിയമത്തിലെ ശ്രേഷ്ഠ പുരു
ഷാൎത്ഥമായ ദൈവരാജ്യം.

a. പഴയനിയമത്തിൽ വാഗ്ദത്തം ചെയ്തതും എ
ല്ലാഭക്തന്മാരും പ്രതീക്ഷിച്ചിരുന്നതുമായ ദൈവരാജ്യം
വന്നിരിക്കുന്നു എന്ന പ്രസംഗത്തോടുകൂടെ യേശു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/56&oldid=197758" എന്ന താളിൽനിന്ന് ശേഖരിച്ചത്