താൾ:56E236.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

പോന്നു. ഉപദേശത്താലും ശാസനയാലും ജനം
മാനസാന്തരപ്പെടാഞ്ഞതിനാൽ ദൈവശിക്ഷകൾ
വേണ്ടിവന്നു. എന്നാൽ ഉത്തമ നവീകരണം മശീഹ
താൻ തന്നെ വരുത്തുന്നതാകുന്നു.

മശീഹസ്ഥാപിക്കുന്ന ദൈവരാജ്യത്തിന്റെ സ്വഭാ
വം അധികവും ആത്മികമാകകൊണ്ടു രാജസ്ഥാപ
നം യുദ്ധബലത്താലല്ല ആത്മികബലത്താൽ തന്നെ
നടക്കേണ്ടതാകുന്നു. ആ രാജ്യത്തിൽ മനുഷ്യൻ പാ
പസംയുക്തനായി പ്രവേശിച്ചു കൂടായ്കയാൽ ക്രിസ്തു
വിന്റെ പ്രായശ്ചിത്തയാഗം തന്റെ രാജസ്ഥാപന
ത്തിന്നാവശ്യമായ്വന്നു. യശായ 53. ആ സ്വയത്യാഗം
തന്നെയാകുന്നു അവന്റെ രാജ്യത്തിലെ എല്ലാ ഭാഗ്യാ
നുഭവങ്ങൾ്ക്കും ആധാരം. ആ ആത്മികരാജ്യത്തിന്ന
നുസാരമായി മശീഹ പുതിയനിയമത്തേയും സ്ഥാ
പിക്കും. യറമിയ 31, 33; ഹെസക്യേൽ 36. ഈ നിയമം
ഹൃദയത്തിൽ സ്ഥാപിക്കപ്പെടുന്നതുകൊണ്ടു പുതി
യനിയമത്താലും മശീഹയുടെ രാജ്യത്താലും വരുന്ന
ഭാഗ്യങ്ങൾ ആത്മികമായിരിക്കും. പുതിയനിയമ
ത്താൽ ജനം ദൈവത്തോടുള്ള കൂട്ടായ്മയിൽ പുതു
തായി പ്രവേശിക്കയും ഇനി വേൎപാടു വരാതവണ്ണം
അതിൽ വസിക്കയും ചെയ്യും.

ഇങ്ങിനെ സ്ഥാപിതമായ്വരുന്ന ദൈവരാജ്യത്തി
ലെ അനുഭവങ്ങൾ മൂന്നാകുന്നു. ഉദ്ധാരണം സമാ
ധാനം നീതി എന്നിവതന്നെ. മശീഹയാൽ സ്ഥാ
പിതമായ്വരുന്ന രാജ്യത്തിന്നു പഴയനിയമപ്രകാരം
ഐഹികവും ആത്മികവുമായ രണ്ടു സ്വഭാവങ്ങളു
ള്ളതുകൊണ്ടു മേല്പറഞ്ഞ മൂന്നുകാൎയ്യങ്ങൾ്ക്കും രണ്ടു

5

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/51&oldid=197753" എന്ന താളിൽനിന്ന് ശേഖരിച്ചത്