താൾ:56E236.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ക്കുമെങ്കിലും അവന്റെ വാഴ്ച സൎവ്വലോകത്തിലും വ്യാ
പിച്ചും ഇരിക്കും. അവൻ ദാവീദ് വംശക്കാരനാണെ
ങ്കിലും അന്യജാതികൾ്ക്കും അവന്റെ രാജ്യത്തിൽ അവ
കാശം ഉണ്ടാകും. ഇങ്ങിനെ മശീഹയാൽ സ്ഥാപി
തമായ്വരുന്ന ദൈവരാജ്യം എന്ന പുരുഷാൎത്ഥം സാ
ൎവ്വത്രികത്വത്തോടു കൂടെയായിരിക്കും. 2 ശമു. 7, 12—14;
സങ്കീ. 110; മീഖ. 5, 2; യശായ 9, സഖറിയ 9,
യശായ 61. എന്നാൽ അന്നത്തെ ദൈവരാജ്യത്തി
ന്റെ സ്വഭാവത്തിന്നു അനുസാരമായി മശീഹരാജ്യ
ത്തിന്നു ഐഹികവും ആത്മികവുമായ രണ്ടു സ്വഭാ
വങ്ങളുണ്ടാകും. പഴയനിയമരാജ്യത്തിൽ ഐഹി
കസ്വഭാവം അധികരിച്ചിരിക്കുന്നതിന്നെതിരെ മശീ
ഹരാജ്യത്തിൽ ആത്മികസ്വഭാവം അധികമായി
രിക്കും. പക്ഷെ ജനങ്ങൾ മശീഹരാജ്യത്തിലും ഐഹി
കധനങ്ങൾ മുഖ്യമാണെന്നു കരുതിയിരുന്നു. എങ്കി
ലും വെളിപ്പാടിന്റെ വികാസതയിൽ പ്രവാചക
ന്മാർ അധികം സ്പഷ്ടമായി മശീഹരാജ്യത്തിന്റെ
ആത്മിക സ്വഭാവത്തെ ജനങ്ങളോടു ഘോഷിച്ചു.

മശീഹരാജ്യത്തിന്നു ആത്മികസ്വഭാവമുള്ളതു
കൊണ്ടു അതുത്ഭവിക്കുമ്പോൾ അതിലെ അനുഭവ
ങ്ങൾ പരിഗ്രഹിക്കത്തക്ക ഹൃദയഭാവം ജനങ്ങളിൽ
ഉണ്ടായ്വരേണ്ടതാകുന്നു. സത്യദൈവാരാധനയിൽ
നിന്നും സദാചാരാനുഷ്ഠാനത്തിൽനിന്നും നിത്യം
തെറ്റി പ്രപഞ്ചഭോഗികളും അഭക്തരുമായ്തീൎന്ന ഇസ്ര
യേല്യരെ പ്രവാചകന്മാർ എപ്പോഴും മശീഹരാജ്യ
ത്തിന്നായി ഒരുക്കി. ജനത്തിൽ സല്ഗുണനവീകര
ണം വരുത്തുവാൻ പ്രവാചകന്മാർ പ്രയത്നിച്ചു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/50&oldid=197752" എന്ന താളിൽനിന്ന് ശേഖരിച്ചത്