താൾ:56E236.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

വിധമായ അൎത്ഥമുണ്ടാകും. എന്നാൽ മശീഹരാജ്യ
ത്തിന്നു ആത്മികസ്വഭാവം അധികരിച്ചു നില്ക്കുന്നതു
കൊണ്ടു ഉദ്ധാരണം സമാധാനം നീതി എന്നിവയി
ലും ആത്മിക സാരമാകുന്നു മുഖ്യം.

മശീഹയാൽ ഉണ്ടായ്വരുന്ന ഉദ്ധാരണം രണ്ടു
വിധം. ഒന്നാമതു ശത്രുക്കളുടെയും അന്യജാതികളുടെ
യും അധീനതയിൽനിന്നു ഇസ്രയേലിനെ വിടുവിക്കു
ന്നതു. രണ്ടാമതു ദൈവസംസൎഗ്ഗത്തിന്നു തടസ്ഥമാ
യ്നില്ക്കുന്ന പാപത്തെ നീക്കുന്നതിനാൽ ഉണ്ടാകുന്ന
ആത്മിക ഉദ്ധാരണം. ഈ ആത്മിക ഉദ്ധാരണ
ത്തിന്റെ അനുഭവം ഓരോരുത്തന്റെ ഉള്ളിൽ ഉണ്ടാ
കുന്ന പാപമോചനത്തിന്റെ നിശ്ചയം തന്നെയാ
കുന്നു. സമാധാനം എന്നതും രണ്ടു വിധമാകുന്നു.
ഒന്നാമതു മശീഹ ശത്രുക്കളെ ഒക്കയും ജയിച്ചടക്കി
ഇസ്രയേലിന്നു വാഴ്ചനല്കുന്നതിനാലുണ്ടാകുന്ന ഐ
ഹിക സമാധാനം. മേലാൽ അന്യജാതികളോടു
യുദ്ധമുണ്ടാകയില്ല. മശീഹതന്നെയാകുന്നു സമാ
ധാന പ്രഭ. രണ്ടാമതു ഭക്തരുടെ പാപങ്ങൾ്ക്കു
മോചനം വരുന്നതുകൊണ്ടു ജനത്തിന്നും ദൈവ
ത്തിന്നും തമ്മിൽ ഇനി അകല്ചയൊ ശത്രുതയൊ ഇല്ല.
മേലാൽ ശത്രുത വരാതിരിക്കേണ്ടതിന്നു ഹൃദയസ്ഥ
മാകുന്ന പുതിയനിയമത്തെ മദ്ധ്യസ്ഥനായ മശീഹ
മുഖാന്തരം സ്ഥാപിക്കുന്നതിനാൽ സന്തോഷ
ത്തോടെ ജനം ദൈവധൎമ്മത്തെ അനുഷ്ഠിക്കും. നീതി
എന്നതും രണ്ടു വിധം: ഒന്നാമതു ദൈവം തന്റെ
വാഗ്ദത്തങ്ങളെ നിവൃത്തിക്കുന്നതിലും ധൎമ്മലംഘന
ത്തിന്നു മശീഹ പ്രായശ്ചിത്തം ചെയ്യുന്നതിലും ദൈ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/52&oldid=197754" എന്ന താളിൽനിന്ന് ശേഖരിച്ചത്