താൾ:56E236.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

വരെ പ്രസ്താവിച്ചതെല്ലാം സംക്ഷേപിച്ചു പറയാം.
പുരുഷാൎത്ഥം മൂന്നുവിധമായിരിക്കുന്നു. ഏറ്റവും
പ്രാചീന രചനകളിൽ ഭക്തന്മാർ അൎത്ഥിച്ചു വന്ന
പുരുഷാൎത്ഥം പ്രാകൃതധനങ്ങളായിരുന്നു എന്നു പറ
ഞ്ഞിരിക്കുന്നു. പക്ഷെ ആ പ്രാകൃതധനലബ്ധിക്കു തട
സ്ഥം വരുത്തുന്ന പാപത്തിന്നു നിവാരണം വരേണ
മെന്നുംകൂടെ അവൎക്കു ആഗ്രഹമുണ്ടായിരുന്നു. എ
ന്നാൽ ആ കാലത്തു തന്നെ പാരത്രികമായവറ്റെയും
അവർ ആഗ്രഹിച്ചിരുന്നു. മനുഷ്യൻ മരണശേഷ
മുണ്ടെന്നും യമലോകത്തിൽ സുഖം അനുഭവിക്കുമെ
ന്നും അവർ വിചാരിച്ചു. എന്നാൽ യമലോകത്തി
ലെ അനുഭവം കേവലം പ്രാകൃതനന്മകൾ തന്നെയാ
യിരുന്നു. ബ്രാഹ്മണങ്ങളിൽ അമൎത്യത എന്നതാകുന്നു
ശ്രേഷ്ഠപുരുഷാൎത്ഥം. സ്വൎഗ്ഗത്തിലെ അമൎത്യതയെ
തന്നെയാകുന്നു പുരാണങ്ങളിലും മുഖ്യമായി ഭക്ത
ന്മാരാഗ്രഹിച്ചിരുന്നതു. എന്നാൽ ഇന്ദ്രസ്വൎഗ്ഗം
കൈലാസം വൈകുണ്ഠം എന്നീസ്ഥലങ്ങളിലെ അനു
ഭവങ്ങൾ പ്രാകൃതനന്മകൾ തന്നെയാകുന്നു. പര
ലോകത്തിൽ ദുഷ്ടന്മാൎക്കു ശിക്ഷയും ശിഷ്ടന്മാൎക്കു
ഭാഗ്യവുമുണ്ടാകും. ഉപനിഷത്തുകളിലും തത്വ
ജ്ഞാനസിദ്ധാന്തങ്ങളിലും പറഞ്ഞിരിക്കുന്ന പുരു
ഷാൎത്ഥം മോക്ഷമാകുന്നു. ഉപനിഷത്തുകളെയും
വേദാന്തത്തേയും (അദ്വൈദത്തെയും) വിചാരി
ച്ചാൽ ആത്മാവു ജന്മാന്തരത്തിൽനിന്നു കേവലം
വിടുവിക്കപ്പെട്ടു ബ്രഹ്മത്തിൽ നിൎബ്ബോധലയം പ്രാപി
ക്കുന്നതാകുന്നു ശ്രേഷ്ഠപുരുഷാൎത്ഥം. അതാകുന്നു
മോക്ഷാനന്ദം. ഈ പുരുഷാൎത്ഥങ്ങളെ പ്രാപിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/42&oldid=197744" എന്ന താളിൽനിന്ന് ശേഖരിച്ചത്