താൾ:56E236.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

ക്കുന്നു. മരിച്ചിട്ടു പതിമൂന്നാം ദിവസം അവനെ
സ്വൎഗ്ഗത്തിലേക്കൊ നരകത്തിലേക്കൊ നടത്തിക്കൊ
ണ്ടു പോകുന്നു.

നരകത്തിലേക്കു പോകുന്നവരുടെ സഞ്ചാരത്തെ
ക്കുറിച്ചു ഗരുഢപുരാണത്തിൽ വിശാലമായ്പറഞ്ഞി
രിക്കുന്നു. വഴിയുടെ ദീൎഘത 86,000 യോജനയാകുന്നു.
ഇങ്ങിനെപോകുന്നവൻ ഭക്ഷണപാനാദികളില്ലാ
തെയും മഹാഉഷ്ണം സഹിച്ചുകൊണ്ടും ദിവസത്തിൽ
200 യോജനവീതം നടക്കേണം. മുള്ളുകളാലും ദുഷ്ട
മൃഗങ്ങളാലും വിഷജന്തുക്കളാലും നിറഞ്ഞ വഴി
യിൽകൂടെ സഞ്ചരിക്കുമ്പോൾ ഒരു മഹാവനാന്തര
ത്തിലെത്തും. അതിലെ വൃക്ഷങ്ങളുടെ ഇലകൾ വാ
ളുപോലെ മൂൎച്ചയുള്ളതാകുന്നു. ചിലപ്പോൾ അവൻ
മഹാ അഗാധങ്ങളിൽ വീണു ബുദ്ധിമുട്ടും. കത്തുന്ന
മണലിൽകൂടെ നടന്നു കാലുകൾ വെന്തുപൊകും.
ഇങ്ങിനെ നടന്നുപോകുമ്പോൾ വൈതരണി നദി
യ്ക്കൽ എത്തും. അതിലെ ഒഴുക്കു അതിശീഘ്രമാകുന്നു.
ആ നദി രക്തം മാംസാസ്ഥികൾ മുതലകൾ എന്നി
വറ്റാൽ നിറഞ്ഞിരിക്കും. നിരവധി മനുഷ്യാത്മാ
ക്കൾ അതിന്റെ തീരത്തുനിന്നു തങ്ങളുടെ ഭയങ്കരാ
വസ്ഥ കണ്ടുവിറെക്കുന്നു. ദാഹം സഹിപ്പാൻ കഴി
യാതെയാകുമ്പോൾ അവർ നദിയിലെ രക്തം കുടി
പ്പാൻ ഭാവിക്കും. ഉടനെ പുഴയിൽ മറിഞ്ഞു വീണു
ഒഴുകിപോകും അങ്ങിനെ ഒഴുകി ചെന്നെത്തുന്നതു
നരകത്തിന്റെ അടിയിലായിരിക്കും.

ഇതൊടു കൂടെ നാം ഹിന്തുമാൎഗ്ഗത്തിലെ ശ്രേഷ്ഠ
പുരുഷാൎത്ഥവിവരണം സമാപിക്കുന്നു. നാം ഇതു

4*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/41&oldid=197743" എന്ന താളിൽനിന്ന് ശേഖരിച്ചത്