താൾ:56E236.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

മഹാഭാരതത്തിൽ യമൻ താൻ തന്നെ വന്നു ദേഹിയെ
ദേഹത്തിൽനിന്നു വേൎപ്പെടുത്തി കെട്ടിക്കൊണ്ടു പോ
കും എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ സാധാരണ
വിശ്വാസം യമദൂതന്മാർ ആപ്രവൃത്തി ചെയ്യുന്നു
എന്നാകുന്നു. യമപുരിയിൽ എത്തിയാൽ ചിത്രഗു
പ്തൻ തന്റെ പുസ്തകം തുറന്നു (അവനാകുന്നു യമ
ന്റെ ഗുമസ്തൻ) ആമനുഷ്യൻ ചെയ്ത പുണ്യപാപ
ങ്ങളുടെ കണക്കുനോക്കുകയും പാപം അധികം തൂങ്ങു
ന്നതായാൽ കഠിനശിക്ഷ യമൻ വിധിക്കുകയും
ചെയ്യും. എന്നാൽ പുണ്യപാപങ്ങളുടെ ഫലമനു
ഭവിപ്പാനും ബന്ധുജനങ്ങളുടെ സല്കാരങ്ങളെ അനു
ഭവിപ്പാനും (മരിച്ചശേഷം പത്തു ദിവസം നടക്കുന്ന
ശേഷക്രിയകളിലെ സാധനങ്ങളെ അനുഭവിപ്പാൻ)
പറ്റിയ ദേഹം മൃതന്മാൎക്കു യമൻ നല്കും. മരിച്ച
യാളുടെ പ്രഥമപുത്രൻ ഒന്നാം ദിവസം വെക്കുന്ന
പിണ്ഡം ഭക്ഷിക്കുന്നതിനാൽ മരിച്ചവന്റെ ആത്മാ
വിന്നു ദേഹത്തിലെ ഉത്തമാംഗമായ തലയും രണ്ടാം
ദിവസത്തെ പിണ്ഡത്താൽ കഴുത്തും തോളും മൂന്നാം
പിണ്ഡത്താൽ ഹൃദയവും നാലാമത്തേതിനാൽ പുറ
വും അഞ്ചാമത്തേതിനാൽ നാഭിയും ആറാമതു ഗുഹ്യ
സ്ഥാനവും ഏഴാമതു ഊരുക്കളും ഒമ്പതും പത്തും
ദിവസങ്ങളിലെ പിണ്ഡത്താൽ കാലും പാദങ്ങളും
ഉണ്ടായ്വരും ഈ ദേഹം ഉണ്ടെങ്കിൽ മാത്രമേ സ്വൎഗ്ഗ
നരകങ്ങളിലെ ഭാഗ്യ നിൎഭാഗ്യങ്ങൾ അനുഭവിപ്പാൻ
കഴികയുള്ളു. പതിനൊന്നും പന്ത്രണ്ടും ദിവസങ്ങ
ളിൽ കിട്ടുന്ന പിണ്ഡത്താൽ, മരിച്ചവൻ തന്റെ
ഭാവിവാസസ്ഥാനത്തേക്കു നടപ്പാൻ ശക്തിപ്രാപി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/40&oldid=197742" എന്ന താളിൽനിന്ന് ശേഖരിച്ചത്