താൾ:56E236.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

നുള്ള മാൎഗ്ഗവും മൂന്നു വിധമാകുന്നു. ഒന്നാമതു യാഗാദി
മാൎഗ്ഗാചാരങ്ങളാകുന്ന കൎമ്മമാൎഗ്ഗം. രണ്ടാമതു പരമാ
ത്മാവിന്റെയും ജീവാത്മാവിന്റെയും തത്വം ഗ്രഹി
ച്ചറിഞ്ഞു മായയെ ഹനിക്കുന്ന ജ്ഞാനം. മൂന്നാമതു
മൂൎത്തിത്വമുള്ള ഏകദൈവത്തിൽ ഭക്തിപൂണ്ടു സന്യാ
സം തപസ്സു ലോകത്യാഗം എന്നിവ അടങ്ങിയിരി
ക്കുന്ന ഭക്തി.

സൂചകം: ഉപനിഷത്തുകളിൽ സ്വൎല്ലോകത്തി
ലെ അമൎത്യതയെക്കുറിച്ചു ധാരാളം പറഞ്ഞു കാണു
ന്നെങ്കിലും (നചികേതസിന്റെ കഥയുടെ അവസാ
നഭാഗം ഓൎക്ക) ബ്രഹ്മജ്ഞാനം അവയിൽ മുഖ്യവിഷ
യമാകകൊണ്ടു ഉപനിഷത്തുകളിലെ മുഖ്യ പുരുഷാ
ൎത്ഥമായ്വിചാരിക്കേണ്ടതു മോക്ഷം തന്നെയാകുന്നു.
വേദാന്തം ഒഴികെയുള്ള അഞ്ചു സിദ്ധാന്തങ്ങളിൽ
നിൎബ്ബോധലയത്തെക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല.
ആ സിദ്ധാന്തങ്ങളെ പരിശോധിച്ചാൽ ആത്മാവു
സ്ഥൂലവസ്തുവെ വിട്ടു ജന്മങ്ങളിൽനിന്നു വിടുതൽ പ്രാ
പിക്കുന്നതാകുന്നു പുരുഷാൎത്ഥം.

ശിവസിദ്ധാന്തത്തിലും രാമാനുജൻ വല്ലഭാചാ
ൎയ്യൻ എന്നിവരുടെ ഉപദേശത്തിലും മൂൎത്തിത്വ
ത്തോടുകൂടിയ ദൈവത്തിൽ സ്വയബോധസംയുക്ത
മായ സായൂജ്യം പ്രാപിക്കുന്നതാകുന്നു പുരുഷാൎത്ഥം
എന്നു പറഞ്ഞിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/43&oldid=197745" എന്ന താളിൽനിന്ന് ശേഖരിച്ചത്