താൾ:56E236.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ക്കൊ ജ്ഞാനിക്കൊ മാത്രം പ്രാപിക്കാവുന്നതല്ല.
എല്ലാവൎക്കും ഉണ്ടാകേണ്ടുന്നതും കിട്ടുന്നതുമാകുന്നു.
“എല്ലാവരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പ
രിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു.”
പഴയനിയമത്തിലും കൂടെ പുരുഷാൎത്ഥത്തിന്റെ സാ
ൎവ്വത്രികത്വത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. “എൻ
ജീവനാണ ദുഷ്ടന്റെ മരണത്തിൽ എനിക്കിഷ്ടമില്ല,
ദുഷ്ടൻ തന്റെ വഴിയെ വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ
അത്രെ.” യശായ 2, 1—4; 60; ഉൽപത്തി 12, 3.
പുതുനിയമത്തിലൊ അതു എത്രയും സ്പഷ്ടം, കൊ
ലൊ, 3, 11. വേദമില്ലാത്ത അനാൎയ്യനും വേദംകേ
ൾ്പാൻ പാടില്ലാത്ത ശൂദ്രനും എല്ലാവൎക്കും ഒരുപോലെ
ശ്രേഷ്ഠപുരുഷാൎത്ഥം പ്രാപിക്കാം. മത്തായി 22, 9.10.

ശ്രേഷ്ഠപുരുഷാൎത്ഥം ദൈവം മനുഷ്യന്നു സൌ
ജന്യമായി കൊടുക്കുന്നതുകൊണ്ടു മനുഷ്യൻ അതു പ്രാ
പിക്കേണ്ടതിന്നായി ഒന്നും ചെയ്യേണ്ടതില്ലെന്നല്ല.
ഹിന്തുമാൎഗ്ഗത്തിലെ തപസ്സു സന്യാസം എന്നിവ അ
ശേഷം ആവശ്യമില്ല. പരീശർ ചെയ്തതുപോലെ
ഉപവാസം ചെയ്യേണമെന്നു യേശുക്രിസ്തു ഉപദേശി
ച്ചിട്ടില്ല. പുറജാതികളെപ്പോലെ നീളമായി പ്രാ
ൎത്ഥിക്കയൊ ജപജല്പനം ചെയ്കയൊ അരുതു എന്നു
യേശു തന്റെ ശിഷ്യരെ ഉപദേശിച്ചു. അങ്ങിനെ
തന്നെ ധ്യാനനിഷ്ഠയാൽ പാരവശ്യം വരുത്തി പരമാ
ത്മലയം പ്രാപിപ്പാൻ യേശുവും അപ്പോസ്തലന്മാരും
ആജ്ഞാപിച്ചിട്ടില്ല. യോഗാഭ്യാസത്താലും ദേഹ
ദണ്ഡനത്താലും പുരുഷാൎത്ഥം പ്രാപിക്കാമെന്നുള്ള
വാഗ്ദത്തവും ക്രിസ്തീയവേദത്തിലില്ല. ശ്രേഷ്ഠപുരു

9*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/101&oldid=197803" എന്ന താളിൽനിന്ന് ശേഖരിച്ചത്