താൾ:56E236.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

ഷാൎത്ഥത്തെ ദൈവം മനുഷ്യന്നു സമ്മാനിക്കുമ്പോൾ
മനുഷ്യൻ അതിനെ അംഗീകരിക്കുന്ന പ്രവൃത്തിമാ
ത്രമെ ചെയ്യേണ്ടതുള്ളു. അംഗീകരിക്കുന്നതിൽ രണ്ടു
കാൎയ്യം മുഖ്യം. ഒന്നാമതു മാനസാന്തരം യേശുതാൻ
തന്നെ തന്റെ പ്രവൃത്തിയെ “ദൈവരാജ്യം സമീപി
ച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന പ്രസം
ഗത്തോടെ ആരംഭിച്ചു. പാപകൃത്യങ്ങളെയും പാ
പസ്വഭാവത്തെയും പാപത്തിന്റെ ഭയങ്കരതയെയും
അറിഞ്ഞു ദുഃഖിച്ചു സത്യാനുതാപത്തോടെ ക്ഷമെ
ക്കായി ദൈവത്തോടു യാചിക്കയും പിന്നീടു പാപം
ചെയ്യാതിരിക്കയും ദൈവഹിതപ്രകാരം ജീവിപ്പാനാ
ഗ്രഹിക്കയും ചെയ്യുന്നതാകുന്നു മാനസാന്തരം. രണ്ടാ
മതു വിശ്വാസം ദൈവരാജ്യത്തെ സ്ഥാപിച്ചിരിക്കുന്ന
വനും അതിനെ ദാനം ചെയ്യുന്നവനുമായ ക്രിസ്തുവി
ലും അവന്റെ സുവിശേഷത്തിലും ആശ്രയിച്ചു എ
പ്പോഴും അവനോടു പ്രാൎത്ഥനയാൽ സംസൎഗ്ഗം ചെ
യ്യുന്നതാകുന്നു വിശ്വാസം. “പുത്രനിൽ വിശ്വസി
ക്കുന്നവന്നു നിത്യജീവനുണ്ടു.” ഇങ്ങിനെ ശ്രേഷ്ഠപുരു
ഷാൎത്ഥം പ്രാപിക്കേണ്ടതിന്നു മാനസാന്തരം വിശ്വാ
സം എന്നീ രണ്ടു കാൎയ്യങ്ങൾ മുഖ്യം. മാനസാന്തര
വും വിശ്വാസവും ആൎക്കുണ്ടൊ അവന്നു ദൈവഹിത
പ്രകാരം ജീവിപ്പാനും, ശ്രേഷ്ഠപുരുഷാൎത്ഥം പ്രാപി
പ്പാനും കഴിയും. “ദൈവരാജ്യം സമീപിച്ചിരിക്ക
യാൽ മാനസാന്തരപ്പെടുവിൻ;” “വിശ്വസിച്ചും സ്നാ
നപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്ത
വൻ ശിക്ഷാവിധിയിലകപ്പെടും.”

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/102&oldid=197804" എന്ന താളിൽനിന്ന് ശേഖരിച്ചത്