താൾ:56E236.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

ഗുണയഥാസ്ഥാപനത്തിൽ രണ്ടു കാൎയ്യങ്ങൾ മുഖ്യ
മാകുന്നു. ഒന്നാമതു പാപനിവാരണം. മനുഷ്യൻ
ചെയ്തു പോയ എല്ലാ പാപങ്ങളെയും ദൈവം ക്ഷമി
ക്കുന്നു. അതിന്നു ആധാരമായിരിക്കുന്നതു ക്രിസ്തുവി
ന്റെ പ്രായശ്ചിത്തമരണം. രണ്ടാമതു മേലാൽ
പാപം ചെയ്യാതിരിപ്പാനും ദൈവഹിതപ്രകാരം ജീവി
പ്പാനും ശക്തി മനുഷ്യന്നു കിട്ടുന്നതു. അതാകുന്നു
പുതിയ ജീവൻ. ഇതിന്നു ക്രിസ്തുവിന്റെ പുനരു
ത്ഥാനം ആധാരമാകുന്നു. പുതിയ ജീവൻ സാധി
ക്കുന്നതും കിട്ടുന്ന ജീവൻ നിലനിന്നുപോരുന്നതും
ദൈവസംസൎഗ്ഗത്താലാകുന്നു. മനുഷ്യന്റെ പാപാ
വസ്ഥ വിചാരിച്ചാൽ മനുഷ്യന്നു സ്വതവെ ദൈവ
ത്തിങ്കലേക്കു ചെന്നു സംസൎഗ്ഗം ചെയ്വാൻ തരമില്ല.
അതുകൊണ്ടു ദൈവം ക്രിസ്തുവിൽ ഇങ്ങോട്ടു വന്നു മനു
ഷ്യരോടു സംസൎഗ്ഗം ചെയ്യുന്നു. ഇതിന്നും കാരണം
ദൈവത്തിന്റെ സ്നേഹം തന്നെയാകുന്നു. ഇതെല്ലാം
വിചാരിച്ചാൽ ക്രിസ്തീയമാൎഗ്ഗത്തിലെ പുരുഷാൎത്ഥം
മനുഷ്യൻ സ്വയപ്രയത്നംകൊണ്ടു പ്രാപിക്കുന്നത
ല്ലെന്നും അതു ദൈവത്തിന്റെ സൌജന്യദാനമാണെ
ന്നും നിസ്സംശയം തെളിഞ്ഞു വരുന്നു. യശായ 55, 1-3;
യോഹ, 7, 37 - 39. മേല്പറഞ്ഞ കാൎയ്യങ്ങൾ ദൈവം
മനുഷ്യന്നു ക്രസ്തുമുഖാന്തരം വരുത്തിയിരിക്കകൊണ്ടു
ശ്രേഷ്ഠപുരുഷാൎത്ഥവും ക്രിസ്തുമുഖേന തന്നെയാ
കുന്നു മനുഷ്യൻ പ്രാപിക്കുന്നതു. യോഹ, 14, 6.

ദൈവം ശ്രേഷ്ഠപുരുഷാൎത്ഥത്തെ തന്റെ സ്നേ
ഹം ഹേതുവായി മനുഷ്യന്നു ദാനമെന്നപോലെ കൊ
ടുക്കുന്നതുകൊണ്ടു അതു പ്രത്യേകവൎഗ്ഗത്തിന്നൊ ജാതി

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/100&oldid=197802" എന്ന താളിൽനിന്ന് ശേഖരിച്ചത്