താൾ:56E235.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

എല്ലാപ്രാപ്തിവരങ്ങളെ അവന്റെ സേവക്കായി പ്ര
യോഗിക്കുകയും ചെയ്യേണ്ടതാകുന്നു. എനിക്കു ആ
വശ്യമുള്ളതെല്ലാം തരുവാൻ അവൻ ശക്തനാകുന്നു.
ഞാനോ അവന്റെ ഹിതപ്രകാരം ജീവിക്കയും എ
ന്നെക്കുറിച്ചുള്ള അവന്റെ ഉദ്ദേശം സാധിപ്പിക്കയും
ചെയ്യേണം. അവന്റെ പരിപാലനെക്ക് ഞാനും
കൂടെ വിഷയമായിരിക്കയാൽ എനിക്കു യാതൊന്നു
കൊണ്ടും ഭയപ്പെടുവാനോ നിരാശപ്പെടുവാനോ
ഇല്ല. "ദൈവം നമ്മുടെ അഭയസ്ഥാനവും ശക്തി
യും ആപത്തുകളിൽ ഏറ്റവും നന്നായി ഒരുങ്ങിയി
രിക്കുന്ന സഹായവും ആകുന്നു. അതുകൊണ്ടു ഭൂമി
നീക്കപ്പെട്ടാലും പൎവ്വതങ്ങൾ സമുദ്രത്തിന്റെ ഉള്ളി
ലേക്കു കൊണ്ടുപോകപ്പെട്ടാലും അതിലെ വെള്ളം
ഇരച്ചു കലങ്ങിയാലും അതിന്റെ ഏറ്റംകൊണ്ടു
പൎവ്വതങ്ങൾ കുലുങ്ങിയാലും ഞങ്ങൾ ഭയപ്പെടുക
യില്ല" സങ്കീ. 46, 1–3. ഇതെല്ലാം വിചാരിച്ചാൽ
ക്രിസ്തീയമാൎഗ്ഗത്തിലെ ഒന്നാം പ്രസ്താവമായ ലോകോ
ത്ഭവവിവരം തന്നേ പ്രത്യാശാഹേതുകമാകുന്നു.

5. ക്രിസ്തുമാൎഗ്ഗത്തിലെ ലോകോത്ഭവ
വിവരത്തിന്റെ ശ്രേഷ്ഠത.

നാം ഇതുവരെ വിവരിച്ചതെല്ലാം ഓൎത്താൽ
ക്രിസ്തീയമാൎഗ്ഗത്തിലെ ലോകോത്ഭവവിവരം എത്രയും
ശ്രേഷ്ടമാണെന്നു മനസ്സിലാകാതിരിക്കയില്ല. ദൈ
വമഹത്വം ലോകോത്ഭവവിവരത്തിൽ തന്നേ എത്ര
യും നന്നായിവിളങ്ങിവരുന്നു "വാനങ്ങൾ ദൈവതേ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/81&oldid=200210" എന്ന താളിൽനിന്ന് ശേഖരിച്ചത്