താൾ:56E235.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

ജസ്സിനെ വൎണ്ണിക്കുന്നു ആകാശത്തട്ടു അവന്റെ കൈ
ക്രിയയെ കഥിക്കുന്നു. പകൽ പകലിന്നു ചൊല്ലിനെ
പൊഴിയുന്നു. രാത്രിരാത്രിക്കു അറിവിനെ ഗ്രഹിപ്പി
ക്കുന്നു." "നിണക്കു യഹോവെ മഹത്വവും വല്ല
ഭത്വവും പ്രഭയും യശ്ശസ്സും തേജസ്സും ഉള്ളതാകുന്നു.
കാരണം സ്വൎഭൂമികളിലുള്ളതെല്ലാം യഹോവെ നി
ന്റെതാകുന്നു. രാജത്വവും എല്ലാറ്റിന്നും തലയാ
യിരിപ്പാനുള്ള ഉയൎച്ചയും തന്നേ" സങ്കീ 19, 1; 1 നാ
ളാ. 29, 11. 12.

ക്രിസ്തീയലോകോത്ഭവവിവരം മിത്ഥ്യാകഥയല്ല.
ഇസ്രയേല്യർ ദൈവധൎമ്മത്തെ നിത്യം ലംഘിക്കയും
അന്യജാതികളുടെ ദൈവാരാധന അവലംബിക്കുകയും
ജാതികളോടു ഇടകലരുവാൻ ചിലപ്പോൾ പരിശ്രമി
ക്കയും ചെയ്തു. ഈ വിവരം മിത്ഥ്യാകഥയായിരുന്നു
വെങ്കിൽ ആ അന്യജാതികളുടെ ലോകോത്ഭവിവര
ങ്ങളിൽനിന്നു എന്തെല്ലാം അഴുക്കുകൾ ഇതിൽ കട
ന്നു കൂടുമായിരുന്നു. അതൊന്നും ഇതിൽ കാണാതി
രിക്കുന്നതു തന്നെ ഇതു മിത്ഥ്യാകഥയല്ലെന്നതിനു മതി
യായ സാക്ഷ്യം ആകുന്നു.

ക്രിസ്തീയലോകോത്ഭവവിവരം ഉപമയാണെന്നും
കൂടെ വിചാരിച്ചു കൂടാ. ഉപമയായിരുന്നെങ്കിൽ ഈ
വിവരത്തിൽ ക്രമാനുക്രമണവും ലാക്കും ഇത്രനല്ല വ
ണ്ണം പ്രത്യക്ഷമായ്വരുന്നതെങ്ങിനേ? അനൃമതങ്ങളി
ലെ ലോകോത്ഭവവിവരങ്ങളിൽ വിശാലമായ അനേ
ക അനാവശ്യപ്രസ്താവനകൾ കാണുന്നതൊന്നും ക്രി
സ്തീയവിവവരത്തിൽ കാണുന്നില്ല. പ്രകൃതിശാസ്ത്രസം
ബന്ധമായ ചോദ്യങ്ങളെ കുറിച്ചും ഒന്നും തന്നേ പറ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/82&oldid=200212" എന്ന താളിൽനിന്ന് ശേഖരിച്ചത്