താൾ:56E235.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

ക്രമക്കേടുകളെ നീക്കുവാനാരുമില്ല. പാപം എന്തു?
അതെങ്ങിനെ ഉത്ഭവിച്ചു? നന്മതിന്മകൾക്കു ഭേദമു
ണ്ടോ? എന്നീചോദ്യങ്ങൾ ഒക്കയും ഹിന്തുമാൎഗ്ഗത്തിലെ
ലോകോത്ഭവവിവരങ്ങളിൽ നിന്നു ഉണ്ടായ്വരും. ഈ
ഉപദേശത്തിന്റെ അന്തവും കൂടെ നിരാശയാകുന്നു.

ക്രിസ്തീയ ലോകോത്ഭവവിവരം വളരെ ആശ്വാസ
കരമാകുന്നു. ഈ കാണുന്ന വിശാലമായ ലോകം ശ
ക്തനും ഗുണവാനുമായ സ്രഷ്ടാവു മനുഷ്യൎക്കു അനുഭവ
ത്തിന്നായിനല്കിയിരിക്കുന്നു. അതുകൊണ്ടു മുഖ്യമായ
നോട്ടം ലോകത്തിലേക്കല്ല അതിനെ തന്നിരിക്കുന്ന
ദൈവത്തിങ്കലേക്കായിരിക്കേണം. കാണുന്നവയൊക്ക
യും സൃഷ്ടിയും താല്കാലികവുമാകയാൽ അതിൽ ആ
രാധനാവിഷയമായിരിക്കേണ്ടതൊന്നുമില്ല. എന്നാൽ
പ്രകൃതിയെ തിരസ്കരിച്ചു ഞാൻ സന്യാസിയായ്തീരേ
ണമെന്നുമല്ല. "സ്തോത്രത്തോടു കൂടെ അനുഭവി
ച്ചാൽ എല്ലാം നല്ലതു തന്നേ." പ്രകൃതിയെ സൂ
ക്ഷ്മമായി ആരാഞ്ഞു എന്റെ മനസ്സിന്നും വിശ്വാ
സത്തിന്നും ഗുണീകരണം വരുത്തുവാൻ ശ്രമിക്കയും
ലോകത്തിൽ പ്രത്യക്ഷമാകുന്ന ദിവ്യമഹത്വത്തേയും
ജ്ഞാനത്തേയും ഗ്രഹിച്ചു സ്രഷ്ടാവിനെ ആരാധിക്ക
യും വേണം. ലോകത്തിൽനിന്നു പ്രതികൂലമായ
അനുഭവങ്ങളുണ്ടായാൽ എന്റെ സ്രഷ്ടാവു അവറ്റെ
യും എന്റെ നന്മെക്കാക്കിത്തീൎക്കുമെന്നാശിക്കാം. "നി
ങ്ങളുടെ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടി
രിക്കുന്നു"—. സകലവും ദൈവത്തിന്നുള്ളതാകുന്നു. അ
തുകൊണ്ടു ഞാനും ദൈവത്തിന്റെ ഉടമയാകുന്നു.
ഞാൻ ദൈവത്തിന്നു വിധേയനായിരിക്കയും എന്റെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/80&oldid=200208" എന്ന താളിൽനിന്ന് ശേഖരിച്ചത്