താൾ:56E235.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

ങ്ങളിൽ തന്നേ യാതൊരുലാക്കും കാണുന്നില്ല. ത്രി
ഗുണങ്ങളിലൊന്നു അധികരിച്ചു ലോകം ഉണ്ടാകുന്ന
തും ബ്രഹ്മംമായാബാധിതനായി വരുന്നതും അദൃഷ്ട
ത്താൽ അണുക്കൾ യോജിക്കുന്നതും ഏതൊരു കാൎയ്യ
സാദ്ധ്യത്തിന്നായിട്ടാകുന്നു എന്നു പറയുന്നില്ല. ഓരോ
ഗോത്രക്കാർ ഓരോ ദേവന്മാരെ ആരാധിക്കയും താ
ന്താങ്ങൾ സ്നേഹിക്കുന്ന ദേവന്മാരെ അതതു കവിത
ക്കാർ അത്യന്തം പുകഴ്ത്തുകയും ചെയ്തു വന്നിരുന്നു.
ലോകോല്പത്തി ഏറ്റവും മുഖ്യമായ ദൈവപ്രവൃ
ത്തിയാകയാൽ എന്റെ എന്റെ ദൈവമാകുന്നു സ്ര
ഷ്ടാവു എന്നുവെച്ചു അവരവരുടെ സ്വന്തദൈവ
ത്തെ പുകഴ്ത്തുന്നതായിരിക്കും ഗ്രന്ഥകൎത്താക്കന്മാരുടെ
ലാക്ക്. എന്നാൽ സ്രഷ്ടാക്കന്മാരുടെ ലാക്കെന്തായി
രുന്നു എന്നു ഹിന്തുമാൎഗ്ഗത്തിൽനിന്നു തെളിയുന്നില്ല.
ഏകനായിരിക്കുന്നതിനാൽ ദൈവത്തിന്നു തൃപ്തിയു
ണ്ടായിരുന്നില്ലെന്നും കാമത്താൽ പരാജിതനായ്വന്ന
തിനാൽ സ്രഷ്ടാവു ലോകത്തെ ഉണ്ടാക്കേണ്ടിവന്നു
എന്നും പറയുന്നതു വിചാരിച്ചാൽ സ്രഷ്ടാവിന്റെ
തൃപ്തിയും സ്രഷ്ടാവിന്നുണ്ടായ കുറവുകളുടെ നിവാര
ണവുമാകുന്നു സൃഷ്ടിയുടെ ലാക്ക് എന്നു വരും. കല്പാ
ന്തരങ്ങളുടെ ഉപദേശം വിചാരിച്ചാൽ ഉത്തമമായ
ലാക്ക് യാതൊന്നുമില്ല. നാലു യുഗങ്ങളിലുണ്ടാകുന്ന
ലോകപരിണാമം നന്മയിലേക്കുള്ള വികാസതയല്ല.
നേരെ മറിച്ചു കൃതയുഗത്തേക്കാൾ ത്രേതായുഗത്തി
ലും ദ്വാപരയുഗത്തേക്കാൾ കലിയുഗത്തിലും ദോ
ഷം വൎദ്ധിച്ചു വരുന്നു എന്നാണ് ഹിന്തുക്കളുടെ അഭി
പ്രായം.

6

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/63&oldid=200173" എന്ന താളിൽനിന്ന് ശേഖരിച്ചത്