താൾ:56E235.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

b. ക്രിസ്തീയ സൃഷ്ടിവിവരത്തിൽ പ്രതൃക്ഷമായ്വ
രുന്നലാക്ക് എന്താകുന്നു?

ദൈവം ലോകത്തെ തന്റെ സ്വാതന്ത്ര്യമുള്ള ഇ
ഷ്ടത്താൽ സൃഷ്ടിച്ചു എന്നു നാം മീതെ പറഞ്ഞു വ
ല്ലോ. ആ ഇഷ്ടം സ്നേഹസംയുക്തമാകുന്നു എന്നും
പ്രസ്താവിച്ചിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം കാര
ണവും ഉദ്ദേശവുമില്ലാത്ത സ്വേച്ഛയല്ല. അങ്ങിനെ
യാണെങ്കിൽ ദൈവത്തിൽ വല്ല ന്യൂനതയും ആരോ
പിക്കേണ്ടിവരുമായിരുന്നു. അവന്റെ ഇഷ്ടം അകാ
രണ സ്വേച്ഛയല്ല. അവ്വണ്ണം തന്നേ ആ ഇഷ്ടം
സ്നേഹസംയുക്തമാകയാൽ സൃഷ്ടി ദൈവത്തിന്റെ
ലീലാ വിലാസവും അല്ല. സല്ഗുണ സംയുക്തമായ
ഉദ്ദേശസഹിതം ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. ദൈ
വം സ്വാതന്ത്ര്യമുള്ള ഇഷ്ടത്താൽ ലോകത്തെ സൃഷ്ടി
ച്ചു എന്നുവന്നാൽ ദൈവത്തിന്നു തന്നെസംബന്ധി
ച്ചു ഒരു ഉദ്ദേശമുണ്ടായിരുന്നു എന്നു വരും. അതോ
ദൈവത്തിന്റെ മഹത്വം തന്നെ സങ്കീ. 8, 2. 19, 2;
104, 10; അപ്പോസ്തല പ്ര. 14, 17; റോമർ 1, 20;
11, 36; വെളി 4, 11. ദൈവത്തിന്നു സൃഷ്ടിയെ കൂടാതെ
മഹത്വമില്ലെന്നല്ല. ദൈവം സ്നേഹമാകുന്നു. സ്നേ
ഹം നിശ്ചൈതന്യമായി കിടക്കുന്നതല്ല, വ്യാപരിക്കുന്ന
തത്രെ. അതുകൊണ്ടു ദൈവമഹത്വം സ്നേഹത്താൽ
സൃഷ്ടിമുഖേന വ്യാപരിക്കുന്നു എന്നു പറയാം.

ദൈവത്തിന്റെ സ്നേഹമുള്ള ഇഷ്ടത്താൽ ലോ
കത്തെ സൃഷ്ടിച്ചിരിക്കയാൽ സ്റ്റേഹത്തിന്റെ വിഷ
യത്തെ സംബന്ധിച്ചും ഒരു ഉദ്ദേശം ഉണ്ടായിരുന്നു.
(പക്ഷെസ്നേഹത്താൽ ദൈവം മനുഷ്യനെപോലെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/64&oldid=200175" എന്ന താളിൽനിന്ന് ശേഖരിച്ചത്