താൾ:56E235.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

സ്തീയ ലോകോത്ഭവവിവരം തീരേ വിരോധമാകുന്നു.
ലോകം പാപവും ദോഷവും ഇല്ലാത്തതായി ദൈവം
സൃഷ്ടിച്ചിരുന്നു. "എല്ലാം നല്ലതെന്നു ദൈവം കണ്ടു."
ദൈവത്തിന്റെ സ്വാതന്ത്ര്യമുള്ള ഇഷ്ടം സ്നേഹസം
യുക്തമാകയാൽ ലോകത്തെ അരിഷ്ടതയുടെ വാസ
സ്ഥാനമായി സൃഷ്ടിപ്പാൻ പാടുള്ളതല്ല. അവന്റെ
ഇഷ്ടം സല്ഗുണപൂൎണ്ണതയാകയാൽ ഈ ലോകത്തേ
യും നല്ലതായി തന്നേ സൃഷ്ടിച്ചിരിക്കുന്നു. അരിഷ്ടത
ഇന്നുകാണുന്നതു മനുഷ്യന്റെ പ്രവൃത്തിയുടെ ഫലം
എന്നു തിരുവെഴുത്തുകൾ സ്പഷ്ടമായി പറയുന്നു.
ദൈവം തന്റെ സൎവ്വജ്ഞാനത്താലും സൎവ്വശക്തിയാ
ലും സൃഷ്ടിച്ച ലോകം അധമമായിരിക്കുന്നതെങ്ങിനേ?

2. ലോകസൃഷ്ടിയുടെ ലാക്ക് എന്താകുന്നു?

a. ഹിന്തു ശാസ്ത്രമെന്ന സമുദ്രത്തിൽ ലോകോ
ല്പത്തിവിവരങ്ങൾ എന്ന കപ്പലുകൾ ലാക്കില്ലാതെ
ഗതാഗതം ചെയ്യുന്നു. ഹിന്തുമാൎഗ്ഗത്തിലെ ലോകോ
ല്പത്തി വിവരങ്ങൾ ഉത്ഭവിച്ചുവന്നതെങ്ങിനെ എന്നു
നാം പരിശോധിച്ചാൽ ഏറക്കുറെ അവയുടെ ലാക്കി
ല്ലായ്മ പ്രത്യക്ഷമായ്വരും. ആൎയ്യർ പ്രാകൃതശക്തി
കളെ ആരാധിച്ചിരുന്നുവല്ലോ. എന്നാൽ ക്രമേണ
ഈലോകത്തിന്റെ ഉത്ഭവമെങ്ങിനെയായിരുന്നു എ
ന്നചോദ്യം സഹജമായി അവരിൽ ഉണ്ടായ്വന്നു. വെ
ളിപ്പാടില്ലാതിരുന്നതു കൊണ്ടു പ്രകൃതിയെനോക്കി
ഓരോന്നു ഊഹിച്ചു ലോകോത്ഭവമെങ്ങിനെയായി
രുന്നു എന്നുള്ള ചോദ്യത്തിന്നു ഓരോ ഉത്തരങ്ങൾ
കണ്ടെത്തുവാൻ പരിശ്രമിച്ചു. അവരുടെ പ്രസ്താവ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/62&oldid=200170" എന്ന താളിൽനിന്ന് ശേഖരിച്ചത്