താൾ:56E235.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

വിശുദ്ധി നീതി സ്നേഹാദികളിൽ പരിപൂൎണ്ണനായി
ത്തീരത്തക്ക നിയുക്തത എന്നിത്യാദികളുടെ അടി
സ്ഥാനമാകുന്നു. മനുഷ്യൻ ദൈവസാദൃശ്യത്തിൽ
സൃഷ്ടിക്കപ്പെട്ടവനാകകൊണ്ടു അവൻ എല്ലാ പ്രകാ
രത്തിലും തികഞ്ഞവനായി ദൈവത്തിന്റെ കൈ
യിൽനിന്നു പുറപ്പെട്ടിരിക്കുന്നു എന്നും നന്മയിലെ വി
കാസതയും വളൎച്ചയും അവനിൽ നടപ്പാൻ ആവ
ശ്യവും കഴിവും ഇല്ലാത്ത കാൎയ്യമായിരുന്നു എന്നും പറ
വാൻ പാടില്ല. അല്ലെങ്കിൽ മൂന്നാം അദ്ധ്യായത്തിലെ
ദിവ്യാജ്ഞയും അതിനോടു സംബന്ധിച്ച പരീക്ഷയും നിരൎത്ഥമാകുമായിരുന്നു. ഇങ്ങിനെ മനുഷ്യൻ കേവ
ലം തികഞ്ഞവനായിട്ടു ദൈവകൈയിൽനിന്നു പുറ
പ്പെട്ടിട്ടില്ലെങ്കിലും അവൻ നല്ലവനും ദോഷരഹിത
നുമായിരുന്നു എന്നതു നിൎവ്വിവാദം. കാരണം സൃഷ്ടി
വിവരത്തിന്റെ അവസാനത്തിൽ ദൈവം താനുണ്ടാ
ക്കിയതിനെ എല്ലാം നോക്കി ഇതാ എത്രയും നല്ലതാ
യിരുന്നു എന്നവാക്കു മനുഷ്യനെ കുറിച്ചും പറഞ്ഞിരി
ക്കുന്നുവല്ലോ. പക്ഷെ മനുഷ്യന്റെ അന്നത്തെ അവ
സ്ഥ ഒരു അങ്കുരത്തോടു സമമായി വിചാരിക്കാം. ഒരു
അങ്കരം വിടൎന്നിട്ടില്ലെങ്കിലും തികഞ്ഞ പുഷ്പവും ഫല
വും അതിൽ അടങ്ങിയിരിക്കുന്നുവല്ലോ. ഇങ്ങിനെ വേ
ദപുസ്തകത്തിലെ സൃഷ്ടിവിവരത്തിൽ ബുദ്ധിയും സ്വ
യബോധവും അറ്റ മൃഗങ്ങളോളം മനുഷ്യനെ താഴ്ത്തു
കയോ ദൈവത്തിന്റെ നിലയോളം അമിതമായി ഉയ
ൎത്തുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യനെ പ്രത്യേക
വിധത്തിൽ സൃഷ്ടിച്ചതിനാൽ ദൈവത്തോടുള്ള കൂട്ടാ
യ്മയാൽ സല്ഗുണജീവസംബന്ധമായ തികവാകുന്ന

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/52&oldid=200154" എന്ന താളിൽനിന്ന് ശേഖരിച്ചത്