താൾ:56E235.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

ടില്ല. കാരണം ദശവാക്യത്തിൽ "നിണക്കൊരു വി
ഗ്രഹം ഉണ്ടാക്കരുതു. മീതെ സ്വൎഗ്ഗത്തിലെങ്കിലും
താഴെഭൂമിയിലെങ്കിലും ഭൂമിക്കുകിഴെ വെള്ളത്തിലു
മുള്ളയാതൊന്നിന്റെ പ്രതിമയും അരുതു" എന്നു ഈ
ഗ്രന്ഥകൎത്താവു തന്നേ എഴുതീട്ടുണ്ടു. ആകയാൽ
ദൈവം ആത്മാവാണെന്നും ദേഹരൂപം ആരോപി
പ്പാൻ പാടില്ലെന്നും അവൻ നല്ലവണ്ണമറിഞ്ഞു.
കാൎയ്യം ശരിയായി ഗ്രഹിപ്പാൻ ആദ്യപുസ്തകം 2, 7.
നോക്കേണം. "യഹോവയായ ദൈവം നിലത്തെ
പൊടികൊണ്ടു മനുഷ്യനെ നിൎമ്മിച്ചിട്ടു അവന്റെ
മൂക്കിൽ ജീവശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള
ദേഹിയായ്തീരുകയും ചെയ്തു." ഈ വാക്കു നോക്കി
യാൽ മനുഷ്യൻ ദേഹപ്രകാരം ഭൂമിയിൽനിന്നുള്ളവ
നാകയാൽ ശേഷം സൃഷ്ടികളോടു സംബന്ധിച്ചിരിക്കു
ന്നവനെന്നു കാണുന്നു. എങ്കിലും അവന്റെ ജീവ
നെയും പ്രത്യേക അസ്തിത്വത്തേയും നല്കുന്നതു ദൈ
വത്തിന്റെ ആത്മശ്വാസം ആകുന്നു. ഇതു മനുഷ്യ
ന്റെ ആത്മഭാഗമാകുന്നു. ഇതിനാലവൻ പാരത്രി
കലോകത്തിലെ ആത്മാക്കളോടു ചേൎന്നിരിക്കുന്നവ
നാകുന്നു. ദൈവം ആത്മാവാകുന്നതുപോലെ. മനു
ഷ്യൻ ആത്മാവുള്ളവനാകുന്നു എന്നതു അവനിലെ
ദൈവസാദൃശ്യമത്രെ. ഈ ദൈവസാദൃശ്യത്തിന്റെ മുഖ്യലക്ഷണമോ സ്വയംബോധമുള്ള മൂൎത്തിത്വം ത
ന്നേ. സ്വയബോധത്തോടു കൂടിയ മൂൎത്തിത്വം: ബു
ദ്ധി, സല്ഗുണജീവസംയുക്തമായ ചിത്തസ്വാതന്ത്ര്യം,
സല്ഗുണസംബന്ധമായ പരിപൂണ്ണതക്കായുള്ള പ്രാ
പ്തി, ദൈവം വിശുദ്ധസ്നേഹം ആകുന്നതുപോലെ

5

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/51&oldid=200153" എന്ന താളിൽനിന്ന് ശേഖരിച്ചത്