താൾ:56E235.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ലാക്കിൽ എത്തുവാൻ അവന്നു വരം ലഭിച്ചു. ഇങ്ങി
നെ ദൈവസാദൃശ്യമെന്നതു ദേഹരൂപമല്ല. എങ്കി
ലും അവന്റെ ആത്മികസ്വഭാവം അവന്റെ ശരീരാ
കൃതിയിൽ ഒരു വിധം പ്രത്യക്ഷമായ്വരുന്നതുപോലെ
ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യന്റെ ശരീരം അവ
നിൽ വസിക്കുന്ന ആത്മാവിന്റെ തക്കകരണം മാത്ര
മല്ല അവനിൽ വസിക്കുന്ന ആത്മിക ദൈവസാദൃശ്യ
ത്തിന്റെ വെളിപ്പാടുമായിരുന്നു. മനുഷ്യൻ പാപ
ത്തിൽ വീണശേഷവും കൂടെ മാനുഷശരീരത്തെ മൃഗ
ശരീരങ്ങളിൽനിന്നു വൃത്യാസപ്പെടുത്തുന്ന ഓരോ പ്ര
ത്യേകതകൾ ഇനിയും ഉണ്ടു. ദൃഷ്ടാന്തം: മനുഷ്യൻ മാ
ത്രമേ സ്വൎഗ്ഗത്തേക്കു തിരിഞ്ഞിരിക്കുന്നനോട്ടത്തോ
ടെ നിവിൎന്നു നടക്കുന്നുള്ളൂ. മാനുഷ സൃഷ്ടിയാൽ ദൈ
വത്തിന്റെ സൃഷ്ടി അഗ്രം പ്രാപിച്ചു. മാനുഷസൃഷ്ടി
യാൽ ദിവ്യസൃഷ്ടിപ്രവൃത്തിയുടെ ഉദ്ദേശം സാധിച്ചു
എന്നതു ഈ സൃഷ്ടി വിവരത്തിൽനിന്നു സ്പഷ്ടമായി
കാണുന്നു. നൂതനകാലത്തു ചില പ്രകൃതി ശാസ്ത്രജ്ഞ
ന്മാർ എത്രവിരോധം പറഞ്ഞാലും മനുഷ്യൻ ഭൌ
മിക സൃഷ്ടികളുടെ കിരീടമാകുന്നു എന്നതു അനുഭവ
സിദ്ധമായ കാൎയ്യമാണല്ലോ. മനുഷ്യൻ തന്നേ
ത്താൻ സൃഷ്ടിയുടെ തലവനായി വിചാരിക്കയും മൃഗ
ങ്ങൾ അവനെ അവ്വണ്ണം കൈക്കൊൾ്കയും ചെയ്യുന്നു
എന്നതു നിഷേധിച്ചു കൂടാത്ത സംഗതിയാകുന്നു.
എന്നാൽ ദൈവഹിതപ്രകാരം മനുഷ്യൻ ഏറ്റവും
ശ്രേഷ്ഠമായ സൃഷ്ടിയായിട്ടു തന്റെ കീഴുള്ള സൃഷ്ടി
ളെ അടക്കി ഭരിക്കുന്നതു കൂടാതെ ദൈവത്തോടു
സംബന്ധമുള്ളവനായി സ്രഷ്ടാവിനെ അറികയും

5*

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/53&oldid=200155" എന്ന താളിൽനിന്ന് ശേഖരിച്ചത്