താൾ:56E230.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 57 −

രക്തത്താൽ കഴുകി ശുദ്ധീകരിച്ചുവല്ലോ! തി
രുരക്തം ഇന്നു എനിക്കുവേണ്ടി പ്രതിവാദിക്കു
മ്പോലെ അന്നും ചെയ്കയില്ലയോ? സാത്താ
ന്നു നിന്റേവനായ എന്നിൽ യാതൊരധികാ
രവുമല്ലല്ലോ. നിനക്കു അപ്രിയമായതു ലേ
ശംപോലും എന്നിൽ കാണരുതേ! നിന്നിൽ
അപ്രിയം എനിക്കു ഓർിക്കലും തോന്നരുതേ!
നീ എന്നോടുകൂടെ ഉണ്ടെങ്കിൽ മാത്രമേ എനി
ക്കു ജീവനുള്ളു. നീ എനിക്കുവേണ്ടി മരിച്ചു
യിൎത്തു, ദൈവത്തിൻ വലഭാഗത്തിരുന്നു. മദ്ധ്യ
സ്ഥം ചെയ്യുന്നുവല്ലോ! ആകയാൽ നിന്റെ
സ്നേഹത്തിൽനിന്നു എന്നെ വേർപിരിപ്പാൻ
മരണത്തിനുപോലും കഴിവുണ്ടാകരുതേ! ദി
വസേന സന്തോഷത്തോടെ മരിപ്പാൻ എ
നിക്കു നൽവരം ഏകേണമേ! ലോകത്തിന്നു
മരിച്ചവനായ്തീരുന്നതു നിനക്കു ജീവിക്കുന്ന
താകുന്നുവല്ലോ. എൻ ഭവനവും രാജ്യവും അ
വകാശവും ഇവിടെ അല്ല, എന്റെ പരമനി
ധിയായ നീ ഇരിക്കുന്നേടത്തു തന്നേ ആകുമാ
റാക്കേണമേ! ഇവിടെനിന്നു യാത്രയാവാൻ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/61&oldid=197868" എന്ന താളിൽനിന്ന് ശേഖരിച്ചത്