താൾ:56E230.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 56 −

ഓരോരുത്തനും തന്നെത്താൻ ദൈവാത്മാവിന്റെ സഹായ
ത്താൽ ശോധന ചെയ്തറിയേണ്ടതു ആവശ്യം. സ്വൎഗ്ഗത്തി
ലെ സന്തോഷം, ആത്മാവിന്റെ ഭാവ്യവസ്ഥ, ശരീരത്തി
ന്റെ പുനരുത്ഥാനം, തിരുസഭയുടെ മഹിമ, നൂതനഭൂമി
യുടെ മഹത്വം ഇത്യാദികളെക്കുറിച്ചു ദൈവവചനത്തിൽ
വിവരമായി പറഞ്ഞിട്ടുണ്ടു. ഈ ചെറുപുസ്തകത്തിലോ
കണ്ണാടിയിലൂടെ കടമൊഴിയായി കാണിക്കുമ്പോലെ മാത്ര
മേ കാണിച്ചിട്ടുള്ളൂ. എങ്കിലോ അന്നു മുഖാമുഖമായി കാ
ണും. അധികമായി അറിവാൻ ആഗ്രഹവും മനസ്സും ഉള്ള
വരൊക്കെയും ദൈവവചനഗ്രന്ഥം വാങ്ങി വായിക്കാതിരി
ക്കയില്ല.

ദൈവഭക്തന്റെ അന്ത്യപ്രാൎത്ഥന.

പ്രിയ കൎത്താവായ യേശുവേ! നീ എ
ന്റെ ഹൃദയത്തിൽ പ്രവേശിച്ചു എന്നെ ആ
ശ്വസിപ്പിക്കേണമേ. നീ എന്നോടു കൂടെ
ഉണ്ടെങ്കിൽ അത്യാസന്നസമയത്തും ഞാൻ
സന്തോഷിക്കും; ഭയപ്പെടുകയുമില്ല. എന്നിൽ
കുറ്റം ചുമത്തുന്നവനാർ? നീ കുറ്റങ്ങൾ
ഒന്നും ബാക്കി വെക്കാതെ ക്ഷമിച്ചു നീതിമാ
നായി എണ്ണി എന്നെ കൈക്കൊണ്ടു തിരു

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/60&oldid=197867" എന്ന താളിൽനിന്ന് ശേഖരിച്ചത്