താൾ:56E230.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 58 −

കല്പനവരുമ്പോൾ ഭയവും ചഞ്ചലഭാവവും
കൂടാതെ സന്തോഷത്തോടെ പുറപ്പെടുവാൻ
കൃപനല്കേണമേ! മരണം കളിയല്ല, അന്ത്യ
ശത്രുവത്രെ! എങ്കിലും പ്രിയ രക്ഷിതാവേ!
നീ മരിച്ചു, നിന്ദാകഷ്ടമരണങ്ങളെയും ശവ
ക്കുഴിയെയും എനിക്കുവേണ്ടി അനുഭവിച്ചു,
സൎവ്വവും ജയിച്ച ജയശാലിയാകുന്നുവല്ലോ.
എന്നിലും എല്ലാം തിരുമനസ്സുപോലെ ഭവി
ക്കട്ടെ! നീ എന്നേക്കും ജീവിച്ചിരിക്കുന്നവനാ
കകൊണ്ടു ഞാനും നിന്നോടൊന്നിച്ചു ഇഹ
ത്തിലും പരത്തിലും ജീവിച്ചു ഒടുക്കം നിന്നോ
ടൊന്നിച്ചു സുഖേന വാഴുമാറാകേണമേ!
ആമേൻ.

ജീവൻ പോം കിടക്കയിൽ
യേശു മാത്രമെൻ ആശ്വാസം.
ന്യായവിധി നേരത്തിൽ
ഉത്തമന്നും എന്തു വാസം?
യേശൂ, നിന്നെ ഞാൻ വിടാ;
എന്നെ നി വിടായുക!

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/62&oldid=197869" എന്ന താളിൽനിന്ന് ശേഖരിച്ചത്