താൾ:56E230.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 21 −

പ്പാൻ കഴിയാത്തതു! മുമ്പു പാപദാസനായ
എന്നെ ഇന്നു ദൈവപുത്രനാക്കിത്തീൎത്ത അത്യാ
ശ്ചൎയ്യമായ സ്നേഹം ഗ്രഹിപ്പാൻ കഴിയാത്തതു.
എന്റെ പാപബന്ധനങ്ങൾ അറ്റു, ഞാൻ
സ്വതന്ത്രനായി, തിരുകരുണയെ രുചിച്ചു.
ആകയാൽ നിന്റെ സ്തുതികളാൽ എന്റെ
ആത്മാവിനെയും ഇടവിടാതെ നിറക്കേണ
മേ! പാപമോചനത്തിന്റെ മുദ്രയും നിത്യ
ജീവന്റെ അച്ചാരവും ആയിട്ടു നീ തന്നിരി
ക്കുന്ന നിന്റെ ആത്മാവിനാൽ എന്റെ വി
ശ്വാസത്തെ ജീവനുള്ളതാക്കിത്തീൎക്കയും വൎദ്ധി
പ്പിക്കയും ചെയ്യേണമേ! നിന്റെ കഷ്ടപ്പാടു
മരണങ്ങളാലും ജീവനുള്ള പുനരുത്ഥാനത്താ
ലും നീ എനിക്കു വേണ്ടി സമ്പാദിച്ച സ്വ
ൎഗ്ഗീയധനങ്ങളെ അധികമധികമായി കണ്ടറി
വാൻ എന്റെ ഉൾ്ക്കണ്ണുകളെ തെളിയിച്ചു പ്ര
കാശിപ്പിക്കേണമേ!

അല്ലയോ കരുണയുള്ള കൎത്താവേ!
ഞാൻ പുതുതായി ജനിച്ച ശിശുവത്രെ. എ
ന്റെ രക്ഷയാകുന്ന ദൈവമേ! എന്നെ കൈ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/25&oldid=197832" എന്ന താളിൽനിന്ന് ശേഖരിച്ചത്