താൾ:56E230.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 22 −

വിടരുതേ! അമ്മയച്ഛന്മാർ മക്കളെ ഉപേ
ക്ഷിക്കാം, നീയോ നിന്റെ മക്കളെ ഉപേക്ഷി
ക്കുന്നവനല്ലല്ലോ. പാപം എന്നെ തോല്പി
ക്കാതെ ഇരിപ്പാനും ഞാൻ പ്രമാദം എല്ലാം
വെടിഞ്ഞു ഉണൎന്നുകൊണ്ടിരിപ്പാനും ദോഷ
ത്തിലേക്കു നടത്തുന്നവയെല്ലാം നരകം പോ
ലെ കരുതി അകന്നു നില്പാനും നിന്റെ കരു
ണയും സഹായവും എനിക്കാവശ്യമാകുന്ന
തുകൊണ്ടു അതുകളെ എനിക്കു ദയപാലി
ക്കേണമേ! മേലാൽ പിശാചിന്നു അടിമയാ
യ്തീരാതിരിപ്പാൻ എന്നെ മേല്ക്കുമേൽ ശുദ്ധീക
രിച്ചു പുതിയ ഹൃദയത്തെ കൃപയാലെ സ്ഥിര
പ്പെടുത്തി തരേണമേ! ആമേൻ.

നാലാം ചിത്രം.

ക്രൂശിൽ തറെക്കപ്പെട്ട യേശുക്രിസ്തു
വിലല്ലാതെ മറെറാന്നിലും ആശ്ര
യിക്കാത്ത മനുഷ്യന്റെ ഹൃദയരൂപം.

ദൈവം മനുഷ്യനെ സൃഷ്ടിച്ചതു തന്നിൽ നിറഞ്ഞു വഴി
യുന്നതായ സ്നേഹം മനുഷ്യൻ അനുഭവിച്ചു, ദൈവത്തോടു

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/26&oldid=197833" എന്ന താളിൽനിന്ന് ശേഖരിച്ചത്