താൾ:56A5728.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

1. പ്രയോഗം.

115. (1) വാക്യത്തിലേ ക്രിയ പ്രഥമവിഭക്തിയെ ആശ്ര
യിച്ചു അതിനോടു അന്വയിച്ചുവരുന്നതുകൊണ്ടു പ്രഥമവിഭ
ക്തിയിൽ വരുന്ന പദത്തിന്നു പ്രാധാന്യം ഉണ്ടെന്നു പറയും.
സാധാരണമായി വാക്യത്തിലേ കൎത്താവു പ്രഥമയിൽ വരും.
അതുകൊണ്ടു കൎത്താവിന്നു പ്രാധാന്യം ഉണ്ടായിരിക്കും. ക
ൎത്താവിന്നു പ്രാധാന്യം കല്പിച്ചു അതിനെ പ്രഥമയിൽ പ്ര
യോഗിച്ചാൽ ആ വാക്യത്തിലേ ക്രിയയെ കൎത്താവിൽ ക്രിയ
യെന്നോ അല്ലെങ്കിൽ കൎത്തരിപ്രയോഗമെന്നോ പറയും.

(2) കൎമ്മത്തിന്നു പ്രാധാന്യം കല്പിച്ചു അതിനെ പ്രഥമ
യിൽ പ്രയോഗിച്ചാൽ ആ കൎമ്മത്തോടു അന്വയിക്കുന്ന ക്രി
യയെ കൎമ്മത്തിൽ ക്രിയ എന്നും കൎമ്മണിപ്രയോഗം എന്നും
പറയും.

കൎത്തരിപ്രയോഗം. കൎമ്മണിപ്രയോഗം.
1. ഈശ്വരനെ ഭക്തന്മാർ ഭജിക്കുന്നു. 1. ഭക്തന്മാരാൽ ഈശ്വരൻ ഭജിക്ക
പ്പെടുന്നു.
2. കുട്ടികൾ സത്യം പറയുന്നു. 2. കുട്ടികളാൽ സത്യം പറയപ്പെടുന്നു.
3. ശിഷ്യന്മാർ വേദം പഠിക്കുന്നു. 3. ശിഷ്യന്മാരാൽ വേദം പഠിക്കപ്പെ
പ്പെടുന്നു

(i) കൎത്തരിപ്രയോഗത്തിലേ കൎത്താവു (ഭക്തന്മാർ, കുട്ടികൾ, ശിഷ്യന്മാർ
പ്രഥമയിൽ ആയിരുന്നതു കൎമ്മണിപ്രയോഗത്തിൽ തൃതീയവിഭക്തിയിൽ വരും
(ഭക്തന്മാരാൽ, കുട്ടികളാൽ, ശിഷ്യന്മാരാൽ). കൎത്തരിപ്രയോഗത്തിലേ കൎമ്മം
(ഈശ്വരനെ, സത്യം, വേദം) കൎമ്മണിപ്രയോഗത്തിൽ പ്രഥമയിൽ വരും.
(ഈശ്വരൻ, സത്യം, വേദം).

116. (1) ഒന്നാം ക്രിയാനാമത്തോടു പെടുധാതുവിന്റെ
രൂപങ്ങളെ ചേൎത്തു കൎമ്മണിപ്രയോഗത്തിലേ ക്രിയാരൂപ
ങ്ങളെ ഉണ്ടാക്കുന്നു.

സേവിക്കപ്പെടുന്നു, കൊടുക്കപ്പെട്ടു, വിളിക്കപ്പെടും, അടിക്കപ്പെട്ടാൽ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/93&oldid=197363" എന്ന താളിൽനിന്ന് ശേഖരിച്ചത്