താൾ:56A5728.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

113. ക്രിയാസമാസങ്ങളുടെ ഘടകപദങ്ങളെ പ്രമാണി
ച്ചു അവയെ അഞ്ചായി വിഭാഗിച്ചിരിക്കുന്നു.

(1) നാമവും ക്രിയയും ചേൎന്നു ക്രിയാപദമാവുക.
അടി൨ണങ്ങുക, കൈകൊൾക, കൈവിടുക, തുണനില്ക്ക, തൃക്കൺപാൎക്ക, അ
കപ്പെടുക, ഭയപ്പെടുക, ഗുണമാവുക, വട്ടംതിരിക്ക, വഴിതെറ്റുക, യാത്രയയക്ക,
പട്ടിണികിടക്ക, വേളികഴിക്ക, കാലംവൈകുക, ചെലവുചെയ്ക, സ്തുതിചെയ്ക.
(i) ഇവിടെയുള്ള നാമങ്ങളുടെ അന‌്വയം പറവാൻ കഷ്ടമാകയാൽ സമാ
സമായിട്ടു എടുക്കുന്നു.

(2) നാമവും പേരെച്ചവും ചേൎന്നു ബഹുവ്രീഹിയുടെയോ
കൎമ്മധാരയത്തിന്റെയോ പൂൎവ്വപദമാകുക.
തേനൊലും വാണി, പാലൊത്ത മൊഴി, മാലെത്തും മനം.

(3) ശബ്ദന്യൂനവും നാമവും ചേൎന്നുണ്ടായ സമാസം കൎമ്മ
ധാരയൻ തന്നേ.
പെറ്റമ്മ, നടക്കുന്നവൻ, നടക്കുന്നവൾ, നടക്കുന്നതു, നടക്കുന്നവർ.
(i) പേരെച്ചങ്ങളോടു നിദൎശകസൎവ്വനാമങ്ങൾ ചേൎന്നുണ്ടാകുന്ന സമാസങ്ങ
ളെ ക്രിയാപുരുഷനാമങ്ങൾ എന്ന സംജ്ഞ കല്പിച്ചു അപൂൎണ്ണക്രിയയുടെ ഒരുൾ
പിരിവായിട്ടു എടുക്കെണമെന്നില്ല.

(4) വിനയെച്ചം (ക്രിയാന്യൂനം) ക്രിയയോടു ചേൎന്നു ക്രിയാ
പദമാകുക.
രക്ഷിച്ചുകൊൾക, പറഞ്ഞുതുടങ്ങി, കഴിഞ്ഞുപോയി.

(5) ക്രിയാനാമത്തോടു വേറെ ക്രിയകൾ ചേൎന്നു ക്രിയാപ
ദങ്ങൾ ഉണ്ടാകുക.
പറയാവുന്ന, കേൾക്കേണം, ചെയ്യപ്പെടുന്നു.

(6) വിനയെച്ചം നാമത്തോടു ചേൎന്നു നാമം ഉണ്ടാകുക.
അടിച്ചുതളി, തീണ്ടിക്കുളി, തേച്ചുകുളി, പിടിച്ചുപറി.

114. അൎത്ഥം പ്രമാണിച്ചു ക്രിയാസമാസങ്ങളിൽ മുഖ്യ
മായ വിഭാഗങ്ങൾ പറയാം.
1. പ്രയോഗം, 2. പ്രകാരം, 3. നിഷേധം, 4. വിശേഷണവിശേഷ്യഭാവം
മുതലായവയെ കാണിക്കുന്നതിൽ ക്രിയാസമാസങ്ങൾ വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/92&oldid=197362" എന്ന താളിൽനിന്ന് ശേഖരിച്ചത്